കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന് ഉറച്ച അടിത്തറയുണ്ട്.അത് വിപുലമാക്കുവാൻ മെംബർഷിപ്പ് ക്യാമ്പയിനിൽ സാധ്യമാകുമെന്ന് എംഎൽഎ വ്യക്തമാക്കി.
നിയോജകമണ്ഡലത്തിലെ 10 മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡുകളിൽ നിന്നും നിലവിലുള്ള പ്രവർത്തകർക്കും പുതുതായി പാർട്ടിയിലേക്ക് വരുന്നവർക്കും മെംബർഷിപ്പ് നൽകും. ഒരു മാസംകൊണ്ട് പൂർത്തീകരിക്കും.തുടർന്ന് വാർഡ്,മണ്ഡലം,നിയോജക മണ്ഡലം തിരഞ്ഞെടുപ്പുകൾ നടത്തും.
നിയോജക മണ്ഡലം പ്രസിഡൻ്റ് എ. ടി.പൗലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ജോമി തെക്കേക്കര, റോയി സ്കറിയ,സി. കെ.സത്യൻ, ബാബു പോൾ, എൻ.സി.ചെറിയാൻ,റാണിക്കുട്ടി ജോർജ് ,ജോർജ് അമ്പാട്ട്, ബിജു വെട്ടിക്കുഴ ,ആൻ്റണി ഒലിയപുറം ,ജോജി സ്കറിയ,ജില്ലാ നേതാക്കളായ കെ.കെ.കോയാൻ ,കെ.എം.ആൻ്റണി,സാബു ജോസ്,കർഷക യൂണിയൻ സംസ്ഥാന നേതാക്കളായ സജി തെക്കേക്കര, ജയിംസ് കോറമ്പേൽ, ജോണി പുളിന്തടം, നിയോജക മണ്ഡലം നേതാക്കളായ എൽദോസ് വർഗീസ്, ബിനോയി ജോസഫ്,മാമച്ചൻ സ്കറിയ, ജോസ് കൈതക്കൽ, എ.വി.ജോണി, ജോം വെട്ടിക്കുഴ,ജോസി പോൾ,ജോബി കാരാഞ്ചേരി , ജോസ് കാക്കനാട്ട്, സി.വി.കുര്യൻ, രാജി ജോബി, ടീന മാത്യു, സീന പോൾ.റെജി പുല്ലുവഴിച്ചാൽ,ഷാജി മാതെക്കൽ, എ . ജെ.സ്റ്റീഫൻ,വി. ജെ.മത്തായിക്കുഞ്ഞ്,രാജു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.




















































