Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ ആനക്കയത്ത് കാണാതായ പീറ്ററിന്റെ മൃതദേഹം കൊടുങ്ങല്ലൂരിൽ നിന്ന് കണ്ടെത്തി

 

കോതമംഗലം :ഈ കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ, ആനക്കയത്ത് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനായി കൊച്ചിയിൽ നിന്ന് കുട്ടമ്പുഴക്ക്‌ പോയ സംഘത്തിലെ മട്ടാഞ്ചേരി, നസ്രത്ത് പാണ്ടിക്കുടി കൊച്ചു വീട്ടിൽ കെ.എ പീറ്ററിന്റെ (54) മൃതദേഹമാണ് കണ്ടത്തിയത്. കൊടുങ്ങല്ലൂർ പടന്നയിൽ ബോട്ടുകൾ കെട്ടുന്നിടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് ബന്ധുക്കൾ അവി ടെയെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിലെ കൊന്തയും, വിരലിലെ മോതിരവും കണ്ടാണ് തിരിച്ചറിഞ്ഞത്.

മൃതദേഹം മേൽനടപടികൾക്ക് ശേഷം പോസ്റ്റ്മോമോട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പീറ്ററിനോടൊപ്പം കാണാതായ നസ്റത്ത് സ്റ്റാച്യൂ കുറുപ്പശേരി വീട്ടിൽ വൈശാഖിനെ കണ്ടെത്താനായിട്ടില്ല. കാണാതായ ഞായറാഴ്ച മുതൽ
നാട്ടുകാരും അഗ്നിശമന സേനയും കൊച്ചിയിലെ ഇന്റർ ഡ്രൈവ് മുങ്ങൽ വിദഗ്ദരും തിരച്ചിൽ നടത്തിയെങ്കിലും കണ്ട ത്താനായിരുന്നില്ല.
പരേതനായ ആന്റണിയുടേയും വിരോണിയുടേയും മകനാണ് മരിച്ച പീറ്റർ.ആർക്കിടെക്ടാണ് പീറ്റർ. ഭാര്യ റോണി. മക്കൾ: ക്ളിന്റ്,ദിവ്യ.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!