കോതമംഗലം : കോതമംഗലം ടൗണിൻ്റെ മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി;ഇന്ന് രാവിലെയാണ് സംഭവം. കോതമംഗലം – തങ്കളം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം തോട്ടിലാണ് ആദ്യം മൃതദേഹം കണ്ടത്. തോട്ടിൽ വെള്ളം കൂടുതലായതിനാൽ മൃതദേഹം ഒഴുകി നടക്കുകയാണ്.
മൃതദേഹം ആദ്യം കണ്ട സ്ഥലത്തിന് താഴെയായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തുകയാണ്. അജ്ഞാത മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം സംബന്ധിച്ച് കോതമംഗലം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.