കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര് ഗീവര്‍ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബെന്‍ സ്റ്റീഫന്‍ മാത്യു കല്ലുങ്കല്‍, ട്രസ്റ്റിമാരായ കുര്യാക്കോസ് എം പി മറ്റമന, എല്‍ദോ മാത്യു സി ചെരക്കുന്നേല്പാറ പ്പാട്ട് തുടങ്ങിയവര്‍ കൊടികയറ്റല്‍ ചടങ്ങിന് നതൃത്വം നല്കി.
ചൊവ്വാഴ്ച വെകിട്ട് നടന്ന സന്ധ്യാ നമസ്കാരത്തിന് കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് നേതൃത്വം നല്കി. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സദ്യ എന്നിവ നടത്തി. 10ന് രാവിലെ 8ന്് വിശുദ്ധ മൂന്നിന്മേല് കുര്ബാനക്ക്മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബന്യാമിന് മുളയിരിക്കല്‍, ഗീവര്‍ഗീസ് കുറ്റിപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സദ്യ . 11ന് രാവിലെ 7.30 ന് വിശ്വദ്ധ കുര്‍ബാന, 10ന് നടവരവ് എടുക്കല്‍, 2 ന് കൊടിയിറക്ക്.



















































