Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ നിർമ്മാണം , പോസ്റ്റ്നേറ്റൽ വാർഡ് നിർമ്മാണം(കുഞ്ഞ് ജനിച്ചയുടനെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വൈദ്യസഹായം നൽകുന്ന ആശുപത്രിയിലെ വാർഡ്) , ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങൾക്കും ആവശ്യമായ ഫയർ പ്രൊട്ടക്ഷൻ സംവിധാനം സ്ഥാപിക്കൽ ,രോഗികളുടെ ആവശ്യങ്ങൾക്കായി രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കൽ,400 കെ വി എ കപ്പാസിറ്റിയുള്ള ഇലക്ട്രിക് സബ് സ്റ്റേഷൻ സ്ഥാപിക്കൽ , ആശുപത്രിയിലേക്കാവശ്യമായ ജല വിതരണത്തിനും , മലിന ജല നിർമ്മാർജ്ജനത്തിനുള്ള സംവിധാനം ഒരുക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികളാണ് 11.15 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. കോതമംഗലം താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും നിർമ്മാണ ജോലികൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....