കോതമംഗലം: കോതമംഗലം നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കുമെതിരെ സിപിഎം കോതമംഗലം മുനിസിപ്പൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ചെറിയ പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരസഭക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്ഉദ്ഘാടനം ചെയ്തു.ഈസ്റ്റ് ലോക്കൽ സെക്രട്ടറി ജോണി കുര്യയ്പ്പ് അധ്യക്ഷത വഹിച്ചു.
കോതമംഗലം ഏരിയ സെക്രട്ടറി കെ.എ ജോയി ,നഗരസഭ എൽഡിഎഫ് പാർലമെൻ്ററി പാർടി നേതാവ് സി.പി.എസ്. ബാലൻ, ഏരിയ കമ്മിറ്റി അംഗങ്ങളായപി.എം അഷറഫ് , പി.പി മൈതീൻ ഷാ , കെ.എം പരീത് , ആദർശ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.























































