NEWS
ഉമ്മൻ ചാണ്ടിയുടെ പേരിൽ കോതമംഗലത്ത് വിവാദം: പ്രതിപക്ഷ അംഗങ്ങൾ ബിഡിഒയെ ഉപരോധിച്ചു.

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള
ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ
പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു.
നിലവിൽ പി എ എം ബഷീറിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഹാളിന് ഉമ്മൻ ചാണ്ടിയുടെ
പേര് നൽകി വീണ്ടം ഉദ്ഘാടനത്തിന് ശ്രമിക്കുന്നത് .
31.7 .23 ൽ ചേർന്ന യോഗത്തിൽ നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനമാണന്ന് തെറ്റിദ്ധരിപ്പിക്കുകയും ,
ബ്ലോക്ക് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളെ ഹാളിൻ്റെ പേര് മാറ്റുന്ന കാര്യം മറച്ച് വെച്ച് ബിഡിഓയുടെ അറിവോടെ മിനിട്സിൽ എഴുതി ചേർക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പ്രതിപക്ഷ നേതാവ്
കെ കെ ഗോപി പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്പിലാക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. രണ്ട് മണിക്കൂറോളം ബന്ധിയായ ബി ഡി ഓ യെ കോതമംഗലം പൊലിസ് ഇൻസ്പെക്ടർ പി ടി ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലിസ് എത്തിയാണ് മോചിപ്പിച്ചത്.പ്രതിപക്ഷ അംഗങ്ങളായ കെ കെ ഗോപി ,എം എ മുഹമ്മദ് , അനു വിജയനാഥ് ,പി എം കണ്ണൻ ,ലിസി ജോസഫ് ,ആഷ അജിൻ എന്നിവരാണ് ബിഡിഒ യെ ഉപരോധിച്ചത്.
കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള
ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കം പ്രതിഷേധർഹമാണന്നും ,രാഷ്ട്രീയ മാന്യതക്ക് നിരക്കാത്തതാണന്നും എൽഡിഎഫ് കോതമംഗലം നിയോജക മണ്ഡലം നേതാക്കൾ വാർത്ത സമ്മേളനത്തിലറിയിച്ചു. റഷീദ സലീമിൻ്റെ നേതൃത്വത്തിലുള്ള
കഴിഞ്ഞ ഭരണ സമിതി 10.8. 20 പ്രത്യേക യോഗം വിളിച്ചു ചേർന്നാണ് ഹാളിന് ടി എം മീതിയൻ്റെ നാമകരണം നൽകാൻ തീരുമാനമെടുത്തത്.
ആൻ്റണി ജോൺ എംഎംഎ യുടെ ആസ്തി വികസന
ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവിലാണ് ഹാൾ നിർമ്മിച്ചത്. 2020 ഒക്ടോബർ 15ന് ആൻ്റണി ജോൺ എംഎൽഎ ഹാൾ ഉദ്ഘാടനം ചെയ്തു.
.നിലവിൽ പി എ എം ബഷീറിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഹാളിന് ഉമ്മൻ ചാണ്ടിയുടെ
പേര് നൽകി വീണ്ടം ഉദ്ഘാടനത്തിന് ശ്രമിക്കുന്നത് അപലനീയമാണ്. കേരളം ബഹുമാനിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഇത്തരം വിവാദത്തിലേക്ക് വലിച്ചിടുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനാദരവാണന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
31.7 .23 ൽ ചേർന്ന യോഗത്തിൽ നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനമാണന്ന് തെറ്റിദ്ധരിപ്പിക്കുകയും ,
ബ്ലോക്ക് പഞ്ചായത്തിലെ എൽഡിഎഫിൻ്റെ ആറ് അംഗങ്ങളെ ഹാളിൻ്റെ പേര് മാറ്റുന്ന കാര്യം മറച്ച് വെച്ച് ബിഡിഓയുടെ അറിവോടെ മിനിട്സിൽ എഴുതി ചേർക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടി മരിച്ച ദിവസം
സംസ്ഥാന സർക്കാർ ദുഖാചരണം പ്രഖാപിച്ചിട്ടും
ബ്ലോക്ക് ഭരണി സമിതി യോഗം വിളിച്ച് ചേർത്ത പ്രസിഡൻ്റ് പിഎഎം ബഷീർ
തനിക്ക് എതിരയുണ്ടായ കോടികളുടെ ജിഎസ് ട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇതുപോലെയുള്ള വിവാദങ്ങൾ ൾ സൃഷ്ടിക്കുന്നത്.
പുതിയ നാമകരണവും ,ഉദ്ഘാടനവും ജനാധിപത്യ മര്യാദയല്ലന്നും, ഇത് ടി എം നെ സ്നേഹിക്കുന്നവർക്കും ,പൊതു സമൂഹത്തെ വേദനിപ്പിക്കുന്ന നടപടിയാണ് .ഇത് ജനകീയ ഭരണസമതിക്ക് ഭൂഷണമല്ലന്നും ,ജനാധിപത്യവിരുദ്ധമാണന്നും എൽ ഡി എഫ് കോതമംഗലം നിയോജക മണ്ഡലം നേതാക്കളായ ജോയി എബ്രാഹം , ഷാജി മുഹമ്മദ് ,റഷീദ സലീം ,മാർട്ടിൻ സണ്ണി ,അഡ്വ കെ എസ് ജ്യോതികുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
CRIME
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത് .അരവിന്ദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം