Connect with us

Hi, what are you looking for?

CRIME

അസം സ്വദേശി ബ്രൗൺ ഷുഗറുമായി കോതമംഗലം എക്സ്സൈസ് പിടിയിൽ

കോതമംഗലം :  അസം സ്വദേശി മയക്കു മരുന്നുമായി കോതമംഗലത്ത്പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം രാത്രി കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ആണ് അസം നാഗോൻ സ്വദേശി അക്കിബുൽ ഇസ്ലാം (23) 20 ഗ്രാം ബ്രൗൺ ഷുഗറുമായി തങ്കളം ബസ് സ്റ്റാൻഡിൽ നിന്ന് പിടിയിലായത്.  പെരുമ്പാവൂർ താമസിക്കുന്ന അസം സ്വദേശി എക്ദിൽ എന്നയാളിലിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങി കോതമംഗലത്തു വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനക്ക് എത്തിയപ്പോൾ ആണ് ഇയാൾ എക്സ്സൈസ് പിടിയിലായത്.

എക്ദിൽ കുടുംബ സമ്മേതം അസം മിൽ പോയി വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിൽ എത്തിച്ചു കച്ചവടം ചെയ്യുന്നതായി പ്രതിയിൽ നിന്ന് വിവരം ലഭിച്ചു. പ്രതി പത്തു വർഷം വരെ കഠിന തടവും ജാമ്യം കിട്ടാത്ത കുറ്റവും ആണ് ചെയ്തിരിക്കുന്നത്. റെയ്‌ഡിന് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപ്, PO കെ എ നിയാസ്, എ ഈനേതൃത്വം നൽകി സിദ്ധിക്ക് സിഇഒ മാരായ പി റ്റി രാഹുൽ, എം എം നന്ദു ഡ്രൈവർ ബിജു പോൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...