കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്.
കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും പതിവാണ്. കുഴിയുള്ള ഭാഗത്ത് റോഡ് ഇടിയാനും അപകടമുണ്ടാകാനും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് എത്രയും വേഗം കുഴി അടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


















































