Connect with us

Hi, what are you looking for?

NEWS

ഇടമലയാർ അറാക്കാപ്പ് പട്ടിക വർഗ്ഗ കോളനിയിലേയ്ക്ക് മന്ത്രിയും ജില്ലാ കലക്ടറും എത്തി.

കോതമംഗലം : അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടിക വർഗ കോളനിയിൽ പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ (നവംബർ 12) സന്ദർശനം നടത്തി. ഇടമലയാറിൽ നിന്ന് ബോട്ട് മാർഗമാണ് ഇവർ എത്തിയത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ഇവർ ഇടമലയാറിൽ നിന്ന് പുറപ്പെട്ടത്. പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിർമിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് സന്ദർശനം.

ഇതിനു പുറമെ ഇവിടുത്തെ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും, ചർച്ച ചെയ്യാനും കൂടിയാണ് മന്ത്രിയുടെ സന്ദർശനം. അതിരപ്പിള്ളി മലക്കപ്പാറയിൽ നിന്ന് 4 കിലോമീറ്റർ അകലെ ഉൾക്കാട്ടിലാണ് 45 കുടുംബങ്ങൾ താമസിച്ചു വരുന്ന അരേക്കാപ്പ്. വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കർ ഭൂമിയിലെ കൃഷിയും ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള മത്സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാർഗം. മലക്കപ്പാറയിൽ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിർമിക്കാൻ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡിന്റെ പ്രാരംഭ പണികൾ നവംബർ രണ്ടാം വാരത്തിൽ ആരംഭിക്കും.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

error: Content is protected !!