Connect with us

Hi, what are you looking for?

NEWS

തുണ്ടത്തിൽ രാജവെമ്പാലയും ഉടുമ്പും തമ്മിൽ റോഡിൽ ഏറ്റുമുട്ടി.

ഇടമലയാർ : മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ രാജവെമ്പാലയും ഉടുമ്പും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. മലയാറ്റൂർ വനത്തിലെ തുണ്ടം റേഞ്ചിലെ റോഡിലാണ് രാജവെമ്പാലയും ഉടുമ്പും തമ്മിൽ ഏറ്റുമുട്ടിയത്. ഉടുമ്പിനെ ഭക്ഷിക്കാനുള്ള രാജവെമ്പാലയുടെ ശ്രമം പരാജയപ്പെട്ടു. ഉടുമ്പിന്റെ വാൽഭാഗത്താണ് രാജവെമ്പാല കടിച്ചത്. തിരിച്ച് രാജവെമ്പാലയെ കടിച്ച ഉടുമ്പ് പാമ്പിന്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കാട്ടിൽ ഓടി മറയുകയായിരുന്നു.

ഈ മേഖലയിൽ രാജവെമ്പാലകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടപ്പടി വാവേലി ഭാഗത്ത് ജനവാസ മേഖലയിൽ കണ്ടെത്തിയ രാജവെമ്പാലയെ വനപാലകർ പിടികൂടിയിരുന്നു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!