Connect with us

Hi, what are you looking for?

CHUTTUVATTOM

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം: ജനുവരി 04 മുതല്‍ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു. കലോല്‍സവത്തില്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2027 ജനുവരി 04 മുതല്‍ 08 വരെ എറണാകുളം എന്നുള്ള രേഖപ്പെടുത്തലുകള്‍ ലോഗോയില്‍ ഉണ്ടാകണം.

എറണാകുളം ജില്ലയുടേതായ പ്രതീകങ്ങള്‍ അനുയോജ്യമാകുന്ന വിധത്തില്‍ ലോഗോയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.തയ്യാറാക്കുന്ന ലോഗോ എഡിറ്റ് ചെയ്യുവാന്‍ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റില്‍ സി.ഡി./പെന്‍ഡ്രൈവ്-ലും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം.ലോഗോകള്‍ നവംബര്‍ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14. എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണ്ണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി....

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്കായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ യോഗപരിശീലനം നൽകുന്നതിനായി യോഗ്യരായ യോഗ പരിശീലകരുടെ...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂര്‍ മാപ്പിളകുടി എം.കെ. രാമന്‍(88) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ മേതല നിരവത്ത് കുടുംബാഗം. മക്കള്‍: രഞ്ജിനി രവി (കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം), രാജേഷ്, അശോക്, രതീഷ്. രുമക്കള്‍: ഒ.പി. രവി,...

ACCIDENT

കോതമംഗലം : സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു.പിണ്ടിമന മുത്തംകുഴി കാരുകുഴി ഏലിയാസിൻ്റെ ഭാര്യ ബിജി (54) യാണ് മരിച്ചത് . സംസ്‌കാരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേലാട് തെക്കേ കുരിശിങ്കല്‍ പോയി...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് , സ്‌കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ–ജീവൻരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ24 വാർഡുകളിലെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഭിന്നശേഷി വയോജന ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം:റബ്ബര്‍ വെട്ടിമാറ്റി തെങ്ങും കമുകും… കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കോതമംഗലം സ്വദേശിയായ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ പൗലോസ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വിശ്രമജീവിതത്തിലേക്ക് മാറുന്നവരാണ് അധികവും. എന്നാല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം...

CHUTTUVATTOM

  കോതമംഗലം: വായനയെ ജനകീയമാക്കാനും പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്ന ഓപ്പൺ ലൈബ്രറി ഒന്നിന് (1-11-2026) നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഭാഗമായി...

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

NEWS

മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന്‍ കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...

CHUTTUVATTOM

കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ...

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

error: Content is protected !!