Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ കോതമംഗലം ഡിവിഷൻ്റെ പരിധിയിൽ കൊണ്ടുവരാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണ്ണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.

എറണാകുളം ജില്ലയുടെ ചാർജുള്ള മന്ത്രി റോജി എം ജോണിന്റെ ആവശ്യപ്രകാരം വനം വകുപ്പ് മന്ത്രി തിരുവന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ മന്ത്രി നിർദേശം നൽകിയത്.

യോഗത്തിൽ എം എൽ എമാരായ ഷിബു തെക്കുംപുറം, മനോജ്‌ മുത്തേടൻ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിൽ വനാതിർത്തി പങ്കിടുന്ന പഞ്ചായത്ത്‌ പ്രസിഡന്റ് മാർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഷിബു തെക്കുംപുറം എം എൽ എ ,

കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്റ് മേരി കുര്യാക്കോസ് എന്നിവരുടെആവശ്യം പരിഗണിച്ചാണ് വനം മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ ഇപ്പോൾ മലയാറ്റൂർ ഡിവിഷനിലും, മൂന്നാർ ഡിവിഷനിലും, ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനുകളിലുമാണ് ഉൾപ്പെട്ട് വരുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ടും, വന്യജീവി ആക്രമണം കൊണ്ടും പ്രദേശവാസികൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.

പഞ്ചായത്തിൻ്റെ ജനവാസമേഖലകൾ മൂന്ന് വനം ഡിവിഷനുകളിലും അഞ്ച് റേഞ്ചുകളിലുമായി വ്യാപിച്ച് കിടക്കുന്നതിനാൽ വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ പോലും ഏകോപിപ്പിക്കാൻ കഴിയുന്നില്ല.

വനം വകുപ്പിനുണ്ടാകുന്ന ഭരണപരമായ പ്രതിസന്ധികൾക്കും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ഡിവിഷൻ പുനർനിർണ്ണയം നടത്തുന്നതോടെ പരിഹാരമാകും.

കുട്ടമ്പുഴ വില്ലേജിൽ ഉൾപ്പെടുന്ന മാമലക്കണ്ടം, എളംബ്ലാശ്ശേരി, ക്ണാചേരി, പിണവൂർക്കുടി, ഇഞ്ചത്തൊട്ടി എന്നിവിടങ്ങൾ മൂന്നാർ ഡിവിഷനിൽനിന്നും മാറ്റുകയും (നേര്യമംഗലം റെയിഞ്ച്) കുട്ടമ്പുഴ, പൂയംകുട്ടി മണികണ്ഠൻചാൽ, ഉറിയംപെട്ടി, കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചുപറ, വാരിയം, തേര എന്നീ മേഖലകൾ മലയാറ്റൂർ ഡിവിഷനിൽനിന്നും (കുട്ടമ്പുഴ റെയിഞ്ച്, വാരിയം, തേര ഇടമലയാർ റെയിഞ്ച്) മാറ്റുകയും, വടാട്ടുപാറ (തുണ്ടം-റെയിഞ്ച്), തട്ടേക്കാട് പക്ഷിസങ്കേതത്തിൻ്റെ അതിർത്തി പുനർനിർ നിർണ്ണയിക്കുമ്പോൾ ഒഴിവാകുന്ന പ്രദേശങ്ങൾ (ഇടുക്കി വൈൽഡ് ലൈഫ്) കൂടി കോതമംഗലം ഡിവിഷൻ്റെ ഭാഗമാക്കിയാൽ കുട്ടമ്പുഴ വില്ലജ് മുഴുവനായും ഒറ്റ ഡിവിഷൻറ്റെ പരിധിയിൽ വരും.

 

ഇപ്പോൾ കുട്ടമ്പുഴ നിവാസികൾ കോതമംഗലം ഡിവിഷൻ്റെ മുന്നിലൂടെ കുറഞ്ഞത് 80 -120 കിലോമീറ്റർ യാത്രചെയ്തുവേണം മലയാറ്റൂർ ഡിവിഷനിലും മൂന്നാർ ഡിവിഷനിലും (ദേവികുളം) ഇടുക്കി വൈൽഡ് ലൈഫിലും എത്താൻ.

പെരുമൂഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽനിന്നും ഭരണപരമായ കാര്യങ്ങളാക്കായി ജീവനക്കാർ വാരിയം, തേര ഉന്നതികളിൽ എത്താൻ 200 കിലോമീറ്റർ യാത്ര ചെയ്യണം.

മുൻപ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് ഇപ്പോൾ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ റവന്യു ഡിവിഷൻ്റെ ഭാഗമാണ്. ഭരണപരമായ പ്രതിസന്ധികളും ജനങ്ങളുടെ പ്രയാസങ്ങളും കണക്കിലെടുത്ത് നിയോജകമണ്ഡലം ദേവികുളം ആയിരുന്നത് കോതമംഗലം ആക്കിയതോടൊപ്പം ജുഡീഷ്യറി അടക്കമുള്ള ഭരണസംവിധാനങ്ങളൂം മാറ്റിയിരുന്നു എങ്കിലും വനം വകുപ്പ് അത്തരം നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ ജനവാസ മേഖലകളും കോതമംഗലം ഡിവിഷൻ്റെ കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കർഷക സംഘടനയായ ഫാർമേഴ്സ് ആവേർനെസ്സ് റിവൈവൽ മൂവ്മെന്റ് (ഫാം) മുൻസർക്കാരിനെ സമീപിച്ചിരുന്നു എങ്കിലും അതിന്മേൽ നടപടികൾ സ്വീകരിച്ചിരുന്നില്ല.

ഇക്കാര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഭരണസമിതി തിങ്കളാഴ്ച ( 26/10/2026 ) പ്രമേയം പാസാക്കിയിരുന്നു.

കുട്ടമ്പുഴ വില്ലേജ് പൂർണ്ണമായി കോതമംഗലം ഡി എഫ് ഒ യുടെ അധികാരത്തിൻ കീഴിൽ കൊണ്ടുവന്നാൽ വനം കേസുകൾ അടക്കം മുവാറ്റുപുഴ റവന്യു ഡിവിഷന്റെ പരിധിയിൽ വരും. 5000 ത്തിൽ അധികം ആദിവാസികളടക്കം അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഭാവിയിൽ വരാൻ പോകുന്നത് പോകുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്കായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ യോഗപരിശീലനം നൽകുന്നതിനായി യോഗ്യരായ യോഗ പരിശീലകരുടെ...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂര്‍ മാപ്പിളകുടി എം.കെ. രാമന്‍(88) നിര്യാതനായി.സംസ്‌ക്കാരം നടത്തി. ഭാര്യ: രാജമ്മ മേതല നിരവത്ത് കുടുംബാഗം. മക്കള്‍: രഞ്ജിനി രവി (കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം), രാജേഷ്, അശോക്, രതീഷ്. രുമക്കള്‍: ഒ.പി. രവി,...

ACCIDENT

കോതമംഗലം : സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു.പിണ്ടിമന മുത്തംകുഴി കാരുകുഴി ഏലിയാസിൻ്റെ ഭാര്യ ബിജി (54) യാണ് മരിച്ചത് . സംസ്‌കാരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേലാട് തെക്കേ കുരിശിങ്കല്‍ പോയി...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് , സ്‌കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ–ജീവൻരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ24 വാർഡുകളിലെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഭിന്നശേഷി വയോജന ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം:റബ്ബര്‍ വെട്ടിമാറ്റി തെങ്ങും കമുകും… കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കോതമംഗലം സ്വദേശിയായ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ പൗലോസ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വിശ്രമജീവിതത്തിലേക്ക് മാറുന്നവരാണ് അധികവും. എന്നാല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം...

CHUTTUVATTOM

  കോതമംഗലം: വായനയെ ജനകീയമാക്കാനും പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്ന ഓപ്പൺ ലൈബ്രറി ഒന്നിന് (1-11-2026) നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഭാഗമായി...

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

NEWS

മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന്‍ കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...

CHUTTUVATTOM

കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ...

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

CHUTTUVATTOM

കോതമംഗലം: കാട് കാക്കാന്‍ ഉന്നതികളില്‍നിന്നുള്ള തദ്ദേശവാസികളെ സിവില്‍ ഡിഫന്‍സ് അംഗങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്‍കി കോതമംഗലം അഗ്നി രക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര,...

error: Content is protected !!