കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്കായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ യോഗപരിശീലനം നൽകുന്നതിനായി യോഗ്യരായ യോഗ പരിശീലകരുടെ ഒഴിവുണ്ട് .
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഎൻവൈഎസ് ബിരുദമോ/ തത്തുല്യ യോഗ്യത ഉള്ളവരോ/യോഗ അസോസിയേഷൻ/സ്പോർട്‌സ് കൌൺസിലിന്റെ്റെ അംഗീകാരം ഉള്ളവരോ ആയിരിക്കണം. ഒരു സെക്ഷൻ 400 രൂപ ക്രമത്തിൽ ഒരു മാസം പരമാവധി 12000/- രൂപയായിരിക്കും വേതനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യോഗ പരിശീലനം ഏറ്റെടുത്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. യോഗ്യരായവർ ചൊവ്വാഴ്ച
(28/10/2026) രാവിലെ 10.30 ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെട്ട രേഖകളുമായി ഇൻ്റർവ്യൂ ന് ഹാജരാകേണ്ടതാണ്.



















































