Connect with us

Hi, what are you looking for?

NEWS

“എൻതാവ് – ട്രൈബൽ ഹെറിറ്റേജ് ഗ്രാമം”; പദ്ധതിയുമായി ജില്ലാ പഞ്ചായത്തും പട്ടികവർഗ വികസന വകുപ്പും.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിനു കീഴിലെ വിവിധ ആദിവാസിക്കുടികളിൽ നിന്നുള്ള വനവിഭവങ്ങൾ കേന്ദ്രീകൃതമായി സമാഹരിച്ച് വിപണനം നടത്താനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നു.എൻ താവ് – ട്രൈബൽ ഹെറിറ്റേജ് എന്ന പേരിൽ പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യ ഘട്ടമെന്ന നിലയിൽ വനവിഭവങ്ങൾ ശേഖരിച്ചു വിപണനം നടത്തുന്നതിനായി പന്തപ്രയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സംസ്കരണ കേന്ദ്രവും രണ്ടാം ഘട്ടത്തിൽ ആദിവാസികളുടെ തനത് ജീവിത ചര്യകളും കലാരൂപങ്ങളും പരിപോഷിപ്പിക്കുന്ന ഹെറിറ്റേജ് ഗ്രാമവും ഓപ്പൺ എയർ സ്റ്റേഡിയവും ഒരുക്കും.

മൂന്നാം ഘട്ടത്തിൽ ടൂറിസം വികസനത്തിനുതകും വിധം ടൂറിസം വനം വകുപ്പുകളുമായി സഹകരിച്ച് ടൂറിസം കോട്ടേജുകൾ, ഏറുമാടങ്ങൾ എന്നിവ വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ചു നല്കുകയും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ ടൂറിസ്റ്റ് ഗൈഡുകളായി നിയോഗിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ പ്രാരംഭ ഘട്ട കൂടിയാലോചന കുട്ടമ്പുഴയിൽ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.എ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനൽ, റാണിക്കുട്ടി ജോർജ്, എൻ.ജെ.ജെയ്മി , കെ.കെ.ദാനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പെൽ, ബ്ലോക്ക്, കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, മെമ്പർമാരായ ബിനീഷ് നാരായണൻ, മേരി കുര്യാക്കോസ്, മുവാറ്റുപുഴ റ്റി.ഡി.ഒ.അനിൽ ഭാസ്കർ ,എസ്.റ്റി.പ്രമോട്ടർ അജിത, പന്തപ്ര ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, കാണിക്കാരൻ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!