Connect with us

Hi, what are you looking for?

NEWS

എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു.

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു.  വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന നിർധനരും നിരാലംബരുമായ രോഗികൾക്ക് സ്വാന്തനമായി ആളുകളെ നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചത്. കീരംപാറ പഞ്ചായത്തിൽ നടന്ന ജനസമ്പർക്ക പരിപാടി ചെയർമാൻ ശ്രീ.ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയിലും,എല്ലാ പഞ്ചായത്തുകളിലും ജനസമ്പർക്ക പരിപാടി നടത്തും.

രാവിലെ 10 മണി മുതൽ 1 മണി വരെ ഊഞ്ഞാപ്പാറ മർതോമ എൽ.പി സ്കൂളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് എൽദോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി കെ സത്യൻ, സി ജെ എൽദോസ്, മാമച്ചൻ ജോസഫ്, ബേസിൽ ബേബി, ഗോപി മുട്ടത്ത്, വി കെ വറുഗീസ്, എം സി അയ്യപ്പൻ, പി പ്രകാശ്, ജോഷി പൊട്ട യ്ക്കൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...