Connect with us

Hi, what are you looking for?

NEWS

സൗജന്യമായി സാനിറ്റയ്‌സറും, മാസ്ക്കും നൽകി എൻ്റെ നാട്

കോതമംഗലം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള മുൻ കരുതലായി കോതമംഗലം നഗരത്തിൽ സാനിറ്റയ്‌സറും, മാസ്ക്കും വിതരണം ചെയ്ത് എൻ്റെ നാട്. പൊതു ജനങ്ങൾക്ക് സൗജന്യമായാണ് ഇവ നൽകിയത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലുള്ള മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും കരുതൽ പ്രതിരോധ സംവിധാനങ്ങളെന്ന നിലയിൽ മാസ്ക്കും, സാനിറ്റയ്‌സറും നൽകി. മുഴുവൻ ബാങ്ക് എടിഎമ്മുകളിലും സാനിറ്റയ്‌സറർ ലഭ്യമാക്കിയിട്ടുണ്ട്.

കോതമംഗലത്ത് ഇവയുടെ ലഭ്യത ഉറപ്പാക്കുമെന്ന് എന്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. ആവശ്യമായി വന്നാൽ എന്റെ നാട് യുണിറ്റൽ സ്വയം അടിയന്തിരമായി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കൊറോണാ അതിജീവനത്തിനായി കൂടുതൽ സേവനങ്ങൾ എൻ്റെ നാട് ലഭ്യമാക്കും CK സത്യൻ, പി.പ്രകാശ് എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...