Connect with us

Hi, what are you looking for?

NEWS

എന്റെ നാട് കോവിഡ് സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു.

കോതമംഗലം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് ബാധിതരെ സഹായിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമായി മലയിന്‍കീഴ് കോഴിപ്പിള്ളി ബൈപ്പാസില്‍ എന്റെ നാടിന്റെ നേതൃത്വത്തില്‍ കോവിഡ് സഹായകേന്ദ്രം ആരംഭിച്ചു. ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് പോസിറ്റിവായ രോഗികളെ ആശിപത്രികളില്‍ എത്തിക്കാന്‍ ആംബുലന്‍സ് സേവനം സൗജന്യമായി നല്‍കുകയും വാക്‌സിനേഷന്‍ ഓണ്‍ലൈന്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക്കും ഹോമിയോ മരുന്നുകളും സൗജന്യമായി നല്കുന്നതായിരിക്കുമെന്നും ചെയര്‍മാന്‍ കൂട്ടിചേര്‍ത്തു. സി.കെ സത്യന്‍, ജോര്‍ജ് കുര്യപ്പ്, പി. എ പാദുഷ, ജോഷി പൊട്ടക്കല്‍, പി.പ്രകാശ് എന്നിവര്‍ പങ്കെടുത്തു.കോവിഡ് സേവനങ്ങള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 7594045755.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...