Connect with us

Hi, what are you looking for?

CHUTTUVATTOM

പുത്തൻകുരിശിൽ കാർ നിയന്ത്രണംവിട്ട് റേഷൻ കടയിലേക്കിടിച്ച് കയറി അപകടം

കോതമംഗലം: ദേശീയ പാതയിൽ കാർ നിയന്ത്രണംവിട്ട് റേഷൻ കടയിലേക്കിടിച്ച് കയറി അപകടം. കടയുടമക്ക് പരിക്കേറ്റു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ തലക്കോട് പുത്തൻകുരിശിൽ ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ കുടുംബം മൂന്നാറിലേക്ക് ഉള്ള യാത്രക്കിടയിലാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിന് വലതു വശത്തെ റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ മുന്നിൽ ഈ സമയം പത്രം വായിച്ചു കൊണ്ടിരുന്ന റേഷൻ കടയുടമ പുത്തൻകുരിശ് പട്ടരുമടം സ്‌ക്കറിയ എബ്രഹമിന് പരിക്കുപറ്റിയതിനെതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാർ യാത്രികർ സാരമായ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഡ്രൈവർഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം ഊന്നുകൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: വെളിയേൽച്ചാൽ ചിറ്റൂപറമ്പിൽ ഏലിക്കുട്ടി ചാക്കോ (98 )നിര്യാതയായി. സംസ്കാരം ഇന്ന് (26 .10 .2026, തിങ്കളാഴ്ച ) രാവിലെ 10 ന് വെളിയേൽച്ചാൽ സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ് :പരേതനായ...

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരുടെ കലാ–കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച വർണ്ണപ്രഭ 2026 ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ നടന്ന കലോത്സവം ഷിബു...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന ആശയത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി. സ്കൂൾ–കോളേജ് വിദ്യാർഥികൾക്കായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഭൂതത്താൻകെട്ട് ചെങ്കര ഭാഗത്ത് ജനവാസമേഖലയിൽ പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിൽ പ്രതിക്ഷേധം. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് അനുമതി നൽകിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍.ഡി.എഫ്.,ബി.ജെ.പി. അംഗങ്ങള്‍ തീരുമാനത്തെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വർണവിസ്മയമായി കംബോഡിയൻ മുന്തിരി വിളഞ്ഞത് വേറിട്ട കാഴ്ചയായി. വീട്ടുമുറ്റത്തെ പന്തലിൽ പല വർണങ്ങളിൽ കുലകുത്തി വിളഞ്ഞുനിൽക്കുന്ന മുന്തിരിക്കുലകൾ, പഴുത്തുതുടങ്ങിയ മുന്തിരികൾ, തേടിയെത്തുന്ന പക്ഷിക്കൂട്ടങ്ങൾ, ആയക്കാട് സ്വദേശി...

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും കലാകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ‘വര്‍ണ്ണപ്രഭ 2026’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍ട്ടറില്‍ നടന്ന...

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

NEWS

മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന്‍ കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...

CHUTTUVATTOM

കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ...

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

CHUTTUVATTOM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ...

CHUTTUVATTOM

കോതമംഗലം: കാട് കാക്കാന്‍ ഉന്നതികളില്‍നിന്നുള്ള തദ്ദേശവാസികളെ സിവില്‍ ഡിഫന്‍സ് അംഗങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്‍കി കോതമംഗലം അഗ്നി രക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര,...

error: Content is protected !!