കുട്ടമ്പുഴ: ഭിന്നശേഷിക്കാരുടെ കലാ–കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച വർണ്ണപ്രഭ 2026 ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ നടന്ന കലോത്സവം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.
കലാപരിപാടികൾക്കും കായികമത്സരങ്ങൾക്കും വേദിയായ കലോത്സവത്തിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്കും പങ്കെടുത്ത കുട്ടികൾക്കും എംഎൽഎ ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽദോസ് ബേബി, പഞ്ചായത്ത് സെക്രട്ടറി എസ്. ശ്രീകുമാർ
കാന്തി വെള്ളക്കയ്യാൻ, അരുൺ ചന്ദ്രൻ, റോമി ബിനോയ്, ശ്രീജിത്ത് ശിവൻ, റോബിൻ സാബു, കവിത ഗോപകുമാർ, സൽമ ഷാനവാസ്, അരുണിമ വിനീഷ്,ഇ.കെ ജോഷി ., ഗോപിനാഥ്,വി. ബിന്ദ്യ , ജോഷി പൊട്ടക്കൻ എന്നിവർ പങ്കെടുത്തു.



















































