Connect with us

Hi, what are you looking for?

NEWS

എൻറെ നാട് എഡ്യുകെയർ അവാർഡുകൾ വിതരണം ചെയ്തു

കോതമംഗലം : എൻറെ നാട് ജനകീയ കൂട്ടായ്മ എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഉദ്ഘാടനം എൻറെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. കെപി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫസർ കെ എം കുര്യാക്കോസ്, ജോർജ് മാത്യു, സി.കെ സത്യൻ, പി. എ സോമൻ, പി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.  ഏറ്റവും മികച്ച വിദ്യാലയം – സെന്റ്. ആഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്, കോതമംഗലം ഏറ്റവും മികച്ച പ്രധാനാധ്യാപിക (ഡോ.എസ് രാധാകൃഷ്ണൻ അവാർഡ്) – ശ്രീമതി. താര എ. പോൾ (HM. മാർ ഏലിയാസ്. എച്ച്. എസ്, കോട്ടപ്പടി ).

കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി ക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് നേടിയ സ്‌കൂൾ – (വിശ്വജ്യോതി പുരസ്‌ക്കാരം)- സെന്റ് അഗസ്റ്റിൻസ് ജി എച്ച്.എസ്.എസ്, കോതമംഗലം ഏറ്റവും മികച്ച ശിശു സൗഹൃദ വിദ്യാലയം (ചാച്ചാജി അവാർഡ്)- ഫാദർ ജെ. ബി. എം. യു. പി. സ്‌കൂൾ, മലയിൻകീഴ് , ഏറ്റവും മികച്ച ശിശു സൗഹൃദ വിദ്യാലയം (ചാച്ചാജി അവാർഡ്)- എസ്.എച്ച്- എൽ.പി.എസ്, രാമല്ലൂർ , മികച്ച പി.റ്റി.എ – ലിറ്റിൽ ഫ്‌ളവർ എച്ച്. എസ്, ഊന്നുകൽ , മികച്ച ലാബ് പ്രവർത്തനങ്ങൾ (ഐൻസ്റ്റീൻ അവാർഡ്) സെന്റ്. ജോർജ്ജ് എച്ച്. എസ്,എസ്, കോതമംഗലം , ഏറ്റവും മികച്ച ലൈബ്രറി (ഒ.എൻ.വി. പുരസ്‌ക്കാരം) (HS) -ശോഭന പബ്ലിക് സ്‌കൂൾ, കോതമംഗലം , ഏറ്റവും മികച്ച ലൈബ്രറി (ഒ.എൻ.വി. പുരസ്‌ക്കാരം) (HSS) മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം , ഏറ്റവും മികച്ച ഐറ്റി ലാബ് – (ഡോ കലാം അവാർഡ് ) (ഒട) മാർ ഏലിയാസ്. എച്ച്.എസ്, കോട്ടപ്പടി ,ഏറ്റവും മികച്ച ഐറ്റി ലാബ് – (ഡോ കലാം അവാർഡ് ) (HSS) മാർ ബേസിൽ എച്ച്.എസ്.എസ്,കോതമംഗലം.

 

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...