Connect with us

Hi, what are you looking for?

NEWS

പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ മോഷണം പെരുകുന്നതായി പരാതി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ് ചാത്തമറ്റം സ്‌കൂള്‍ കവലയിലുള്ള അയ്യങ്കോലില്‍ ജോസിന്റെ ഒന്നര പവന്റെ സ്വര്‍ണ മാല മോഷണം പോയിരുന്നു.

രണ്ട് മോഷണങ്ങളും രാത്രി ഒന്നിനും മൂന്നിനും ഇടയിലാണ് നടന്നത്. ഒരു മാസം മുന്‍പ് ഞാറക്കാട്ടുനിന്നും സമാന രീതിയില്‍ ഒരു പവന്റെ മാല മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ചാത്തമറ്റം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടന്നിട്ടുണ്ട്. ഇന്നലെ പോത്താനിക്കാട് പോലീസും വിരലടയാള വിദഗ്ധരും വടക്കേക്കര ഷാജിയുടെ വീട്ടിലെത്തി പരിശോധന നടത്തി.

 

 

You May Also Like

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: വനപാലകര്‍ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററും കൈയ്യില്‍പിടിച്ച് ജെ.സി.ബിയില്‍ കയറിയായിരുന്നു നാടകീയ രംഗങ്ങള്‍. പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച്...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CRIME

കോതമംഗലം: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എരമല്ലൂർ ഇളമ്പ്ര മേത്താനത്ത് അനീഷ്(41) നെയും, തൃക്കാക്കര കൈപ്പട മുഗൾ സ്വദേശിയായ 18 കാരനേയുമാണ് കോതമംഗലം പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

CRIME

കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

error: Content is protected !!