Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: എഐവൈഎഫ്

കോതമംഗലം: വന്യജീവി അക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോതമംഗലത്തെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍ വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നെല്ലിമറ്റം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൂടാതെ വന്യജീവി ആക്രമത്താല്‍ മരണപ്പെടുന്നവര്‍ക്ക് ദുരിതാശ്വാസ ഫണ്ട് വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമ്മേളനം തീരുമാനിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അധിന്‍ അമ്പാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു കെ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ ശിവന്‍ ,എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.കെ രാജേഷ് , ശാന്തമ്മ പയസ്, സിപിഐ മണ്ഡലം സെക്രട്ടറി പി.ടി ബെന്നി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിതിന്‍ കുര്യന്‍, ടി.എച്ച് നൗഷാദ്,ഗോവിന്ദ് എസ് കുന്നുംപുറം, ഡിവിന്‍ കെ ദിനകരന്‍,പി.എം നിസാമുദ്ദീന്‍,ആല്‍വിന്‍ സേവിയര്‍, എം.ആര്‍ ഹരികൃഷ്ണന്‍, പി.എം ശിവന്‍, എം.എസ് അലിയാര്‍, പി.എ അനസ്, പി.എം അബ്ദുസ്സലാം, അരുണ്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ വിഷ്ണു (പ്രസിഡന്റ്), ഷെഫീഖ് പുല്ലോളില്‍ (സെക്രട്ടറി) വൈസ് പ്രസിഡന്റുമാരായി ഷെഫിന്‍ മുഹമ്മദ്,സജാത് കാബാ കുടി ജോയിന്റ് സെക്രട്ടറിമാരായി സിജു അലി, സിജോ വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരത്തില്‍ കരാട്ടെ ചീഫ്...

CHUTTUVATTOM

കോതമംഗലം: ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് എംഎ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഒത്തുകൂടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി, അമേരിക്കയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്‌സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 9.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ. സംസ്ഥാന ബജറ്റ് പ്രൊപ്പോസലുകളിൽ ഉൾപ്പെട്ടവയാണ് ഇവ. ചേലാട് ഇരപ്പുങ്കൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ പ്രജ്ഞ – സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവും ചരിത്രവിഭാഗവും സംയുക്തമായി കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചു. പാരമ്പര്യ കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ച ശില്പശാലയിൽ കളം...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CHUTTUVATTOM

കൊച്ചി: സമൂഹത്തിന് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്നതിനായി റെഡ് എഫ്എം ഏര്‍പ്പെടുത്തിയ ‘റെഡ് ശക്തി അവാര്‍ഡ് 2026’ കോട്ടപ്പടി സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ശ്രുതി ജോസ് എംഎസ്‌ജെയ്ക്ക്....

CHUTTUVATTOM

  കോതമംഗലം: കുട്ടികളുടെ സുരക്ഷയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വിമലഗിരി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ നോ കീ ഫോര്‍ കിഡ്‌സ് റാലി സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍...

CHUTTUVATTOM

  കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ ‘സിൽവർ റൺ – റൺ ഫോർ എക്സലൻസ് 2026 ആവേശമായി.രജതജൂബിലി ആഘോഷങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും...

CHUTTUVATTOM

  കോതമംഗലം: കീരംപാറസെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള പൂച്ചുകുത്ത് സെന്റ് ജൂഡ് കപ്പേളയിലെ വിശുദ്ധ യൂദാതദേവൂവിൻ്റെ തിരുന്നാളിന് കല്യാൺ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ഇലവിനാൽ കൊടിയേറ്റി. കപ്പേളയിൽ പുതിയതായി സ്ഥാപിച്ച...

error: Content is protected !!