Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ കാറിൽ മ്ലാവ് വന്നിടിച്ചു യാത്രക്കാരന് പരുക്ക്.

കോതമംഗലം : ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ തുണ്ടം റേഞ്ച് ഓഫീസിനു സമീപമാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ വശത്തിൽ മ്ലാവ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ഭാഗത്തിനും ഡോർ സൈഡിനും തകരാർ സംഭവിക്കുകയും ചെയ്‌തു. പരിക്കേറ്റ മ്ലാവിനെ തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ ചികിത്സക്കായി കൊണ്ടു പോയി.

വടാട്ടുപാറയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന കൂടാലപ്പാട് സ്വദേശി ചിറ്റു പറമ്പിൽ സജിത്ത് (29) നാണ് പരിക്കേറ്റത്. ഇയാൾ കോതമംഗലത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ച മുൻപാണ് ഇതുവഴി രാത്രിയിൽ വടാട്ടുപാറയിലേക്ക് പോയ ഇരുചക്രവാഹന യാത്രികനും മ്ലാവ് വട്ടംചാടി പരിക്കേറ്റിരുന്നു.

You May Also Like

CHUTTUVATTOM

  കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ (റോക്ക് ജംഗ്ഷൻ) സ്വദേശി വടുതലായിൽ ദിനേശിന്റെ (45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിന്റെ പെരുമ്പാവൂർ വല്ലം...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം: വടാട്ടുപാറയില്‍ വന്യമൃഗ ഭീഷണി നേരിടുന്ന ചക്കിമേട് നിവാസികളുടെ സുരക്ഷയെ കരുതി ആവോലിപ്പടി മുതല്‍ ചക്കിമേട് വരെയുള്ള റോഡിന്റെ ഇരുവശത്തെയും അടിക്കാടുകള്‍ വെട്ടിത്തെളിച്ചു. ചക്കിമേട് അന്പലം, പൊയ്ക അന്പലം, പൊയ്ക സ്‌കൂള്‍ തുടങ്ങി...

NEWS

കോതമംഗലം: വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം വിശദമായ റിപ്പോർട്ട് ഡി എഫ് ഒ യ്ക്ക് കൈമാറി.കഴിഞ്ഞ കുറച്ച് മാസങ്ങളായി വടാട്ടുപാറയിൽ വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവം തുടർ കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

error: Content is protected !!