Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്ര പരിസരത്തെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ച് എൻ സി സി കേഡറ്റുകൾ.

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകൾ ഭൂതത്താൻകെട്ട് ബാരിയേജ് പരിസരം മാലിന്യ മുക്തമാക്കി. വിനോദ സഞ്ചാരികൾ വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും കൊണ്ട് റോഡിന്റെ ഇരുവശങ്ങളും നിറഞ്ഞിരിക്കുകയായിരുന്നു. ഭൂതത്താൻകെട്ട് കവല മുതൽ വനം വകുപ്പിന്റെ ചെക്പോസ്റ്റ് വരെയുള്ള ഭാഗങ്ങളാണ് കേഡറ്റുകൾ ശുചീകരിച്ചത്. പരിപാടിയുടെ ഉദ് ഘാടനം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. വാർഡ് മെമ്പർ സിജി ആന്റണി, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.എബി പി വര്ഗീസ് എന്നിവർ പ്രസംഗിച്ചു.എം. എ കോളേജിലെ 40 എൻ സി സി കേഡറ്റുകളാണ് ശുചീകരണത്തിൽ പങ്കാളികൾ ആയത്.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...