കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ് വി. ഷാജി, ട്രസ്റ്റിമാരായ കെ.പി. കുര്യാക്കോസ്, ടോമി എസ്. ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.
കാര്യപരിപാടികള്‍: 06.11.2026 – രാവിലെ 7 ന് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, വൈകിട്ട് 5 ന് മേമ്പൂട്ടില്‍ നിന്നും പള്ളി സാധനങ്ങള്ആഘോഷമായി പള്ളിയിലേക്ക് കൊണ്ടുവരുന്നു,6.30 ഏലിയാസ് മാര്‍ യൂലിയോസിന്റെ കാര്മീകത്വത്തില് സന്ധ്യ പ്രാര്‍ത്ഥന, 8. പ്രദക്ഷിണം, നേര്‍ച്ചസദ്യ. 07.11.2026 – രാവിലെ 7.15. പ്രഭാത പ്രാര്‍ത്ഥന,8.00 ഐസക് മാര്‍ ഒസ്താത്തിയോസിന്റെ കാര്മീകത്വത്തില് വി. മൂന്നുമ്മേല്‍ കുര്‍ബ്ബാന, 11. കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, നേര്‍ച്ചസദ്യ,ലേലം, 2.30 പള്ളി സാധനങ്ങള്‍ ആഘോഷമായി മേമ്പൂട്ടിലേക്ക് കൊണ്ടുപോകുന്നു. 12.11.2026 – രാവിലെ 7. പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, എബ്രാഹം ശെമ്മശന്റെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, കൊടിയിറക്ക്. 13.12.2026 – രാവിലെ 7.15. പ്രഭാത പ്രാര്‍ത്ഥന, 8. വി. കുര്‍ബ്ബാന, 10ന് കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികം.


















































