Connect with us

Hi, what are you looking for?

ACCIDENT

ആയങ്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജനതാലൈബ്രറി മന്ദിരം ഇടിച്ചുതകര്‍ത്തു

പോത്താനിക്കാട്: ആയങ്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജനതാലൈബ്രറി മന്ദിരം ഇടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പോത്താനിക്കാട് നിന്ന് വണ്ണപ്പുറം ഭാഗത്തേക്ക് പോവുകയയിരുന്ന വണ്ണപ്പുറം വെള്ളികുളം സ്വദേശി അനസ് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഭാര്യയേയും കുട്ടികളേയും മൂവാറ്റുപുഴയില്‍ ഭാര്യവീട്ടില്‍ വിട്ടശേഷം മടങ്ങുന്നതിനിടയിലാണ് അപകമുണ്ടായത്.

അപകടത്തില്‍ നിസ്സാരമായി പരിക്കേറ്റ അനസ് പോത്താനിക്കാട് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ തേടിയ ശേഷം മടങ്ങി. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ജനതാ ലൈബ്രറിയുടെ ഇരുനില മന്ദിരത്തിന്റെ ഒരു പില്ലര്‍ ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഭിത്തികള്‍ക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന് സാരമായ ബലക്ഷയം സംഭവിച്ചുണ്ടെന്നും കെട്ടിടം മൊത്തം പൊളിച്ച് പുനര്‍നിര്‍മിക്കേണ്ടിവരുമെന്നും ലൈബ്രറി ഭാരവാഹികള്‍ പറഞ്ഞു

 

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്,...

ACCIDENT

കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി, ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാര്‍ത്തിക കുറുമ്പന്‍ (95) ആണ് മരിച്ചത്. തങ്കളം – കാക്കനാട് നാലുവരിപ്പാതയില്‍ 11.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വാഹനം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

error: Content is protected !!