കോതമംഗലം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള മുൻ കരുതലായി കോതമംഗലം നഗരത്തിൽ സാനിറ്റയ്സറും, മാസ്ക്കും വിതരണം ചെയ്ത് എൻ്റെ നാട്. പൊതു ജനങ്ങൾക്ക് സൗജന്യമായാണ് ഇവ നൽകിയത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലുള്ള മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും കരുതൽ പ്രതിരോധ സംവിധാനങ്ങളെന്ന നിലയിൽ മാസ്ക്കും, സാനിറ്റയ്സറും നൽകി. മുഴുവൻ ബാങ്ക് എടിഎമ്മുകളിലും സാനിറ്റയ്സറർ ലഭ്യമാക്കിയിട്ടുണ്ട്.
കോതമംഗലത്ത് ഇവയുടെ ലഭ്യത ഉറപ്പാക്കുമെന്ന് എന്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. ആവശ്യമായി വന്നാൽ എന്റെ നാട് യുണിറ്റൽ സ്വയം അടിയന്തിരമായി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണാ അതിജീവനത്തിനായി കൂടുതൽ സേവനങ്ങൾ എൻ്റെ നാട് ലഭ്യമാക്കും CK സത്യൻ, പി.പ്രകാശ് എന്നിവർ നേതൃത്വം നൽകി.