പല്ലാരിമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കലാജാഥയുടെ ഭാഗമായി ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ തുറന്നു കാണിക്കുന്ന ആരാണ് ഇന്ത്യക്കാർ എന്ന നാടകകലാജാഥക്ക് അടിവാട് കവലയിൽ സ്വീകരണം നല്കി. സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. റഫീഖ് മംഗലശേരി സംവിധാനം നിർവ്വഹിച്ച നാടകത്തിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വില്പനക്ക് വയ്ക്കുന്നതിനെ നിശിതമായി വിമർശിക്കുന്നതിനൊപ്പം രാജ്യത്ത് വളർന്നു വരുന്ന വർഗീയതയേയും, തീവ്രവാദത്തെയും തുറന്നു കാണിക്കുകയും ചെയ്യുന്നതായിരുന്നു നാടകം.
ദേശീയ വായനശാലയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് അടിവാട് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വായനശാലാ പ്രസിഡസ്റ്റ് പി.കെ.മുഹമ്മദ്, വാർഡുമെമ്പർ എ.പി.മുഹമ്മദ്, എം.പി.പരമേശ്വരൻ നായർ, സജീവ് സാബു,
പി എം സിറാജുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login