Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലം ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കലാജാഥക്ക് സ്വീകരണം

പല്ലാരിമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കലാജാഥയുടെ ഭാഗമായി ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ തുറന്നു കാണിക്കുന്ന ആരാണ് ഇന്ത്യക്കാർ എന്ന നാടകകലാജാഥക്ക് അടിവാട് കവലയിൽ സ്വീകരണം നല്കി. സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. റഫീഖ് മംഗലശേരി സംവിധാനം നിർവ്വഹിച്ച നാടകത്തിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ  വില്പനക്ക് വയ്ക്കുന്നതിനെ നിശിതമായി വിമർശിക്കുന്നതിനൊപ്പം രാജ്യത്ത് വളർന്നു വരുന്ന വർഗീയതയേയും, തീവ്രവാദത്തെയും തുറന്നു കാണിക്കുകയും ചെയ്യുന്നതായിരുന്നു നാടകം.


ദേശീയ വായനശാലയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് അടിവാട് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വായനശാലാ പ്രസിഡസ്റ്റ് പി.കെ.മുഹമ്മദ്, വാർഡുമെമ്പർ എ.പി.മുഹമ്മദ്, എം.പി.പരമേശ്വരൻ നായർ, സജീവ് സാബു,
പി എം സിറാജുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...