മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദിലീപിനെ പിന്നിൽ നിന്നും എത്തിയ കാർ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു.ഭാര്യ: ഷൈനി. മകൾ: ദിൽഷ




















































