കോതമംഗലം: ജന്തർ മന്തറിൽ കോൺഗ്രസും സഖ്യകക്ഷികളും വോട്ടുകൊള്ളക്കെതിരെയും, ഇന്ത്യയുടെ മതേതരത്വം നിലനിർത്താനും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കഴിഞ്ഞ ആറു മാസക്കാലത്തെ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചും കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു.
കോതമംഗലം കോൺഗ്രസ് ഹാളിൽ നടത്തിയ പരിപാടി മുൻസിപ്പൽ മുൻ ചെയർമാൻ കെ പി ബാബു ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡൻറ് ഷെമീർ പനക്കൻ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ എ.ജി ജോർജ്ജ് , ഡി സി സി ഭാരവാഹികളായ അബു മൊയ്തീൻ, എം.എസ് എൽദോസ്, പി.സി ജോർജ്ജ്, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ജില്ല പഞ്ചായത്ത് അംഗം പി.എ.എം ബഷീർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എൽദോസ് കീച്ചേരി, ഷൈജന്റ് ചാക്കോ, നോബിൾ ജോസഫ്,എ. ജി അനൂപ് , ചന്ദ്രലേഖ ശശിധരൻ,പി. ആർ അജി , സണ്ണി വർഗീസ്, പി.കെ ചന്ദ്രശേഖരൻ നായർ, എം. കെ വേണു, പിടി ഷിബി എന്നിവർ പ്രസംഗിച്ചു.



















































