കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം റബ്ബര്‍ മെഷീനുകളും, വീട്ടിലെ നിത്യോപയോഗ സാധനങ്ങളും നശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീട്ടിലെത്തിയ കാട്ടാനക്കൂട്ടം രണ്ട് റബര്‍ മെഷീനുകളും, സിമന്റ്, വീട്ടിലെ നിത്യോപയോഗ സാധനങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കാട്ടാനകള്‍ ഇവിടെയെത്തി നാശം വരുത്തിയിരുന്നു. കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ ഡെനീഷ് ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ സമരം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്.




















































