കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് റോവർ, റേഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം ചെയ്തു.
കോതമംഗലം ട്രാഫിക് എസ്.ഐ. കെ.ജി. ബിനോയ് ക്ലാസ് നയിച്ചു. റോവർ സ്കൗട്ട് ലീഡർ ടോണി തോമസ്, റേഞ്ചർ ടീം ക്യാപ്റ്റൻ റ്റിജി പോൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാർഥികളിൽ റോഡ് സുരക്ഷാ ബോധവും ട്രാഫിക് നിയമങ്ങളോടുള്ള ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.



















































