Connect with us

Hi, what are you looking for?

CHUTTUVATTOM

തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്. കെല്‍ട്രോണിനാണ് കരാര്‍ നല്‍കിയിരുന്നത്. രണ്ട് മാസം മുമ്പുതന്നെ ലൈറ്റുകളും അനുബന്ധസംവിധാനങ്ങളും സ്ഥാപിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴും പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടിയുണ്ടായിട്ടില്ല. ബൈപ്പാസ് ജംഗ്ഷനില്‍ നാല് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ തലങ്ങും വിലങ്ങും കടന്നുപോകുന്നുണ്ട്.പലപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇടക്കിടെ അപകടങ്ങളും സംഭവിക്കുന്നുണ്ട്. ഇടക്ക്മാ ത്രമാണ് ട്രാഫിക് പോലിസിന്‍റെ സാന്നിദ്ധ്യം ഇവിടെയുള്ളത്. ട്രഫിക്ക് ബ്ലോക്കും അപകടങ്ങളും ഒഴിവാക്കാൻ ട്രാഫിക് സിഗ്നല്‍ പ്രവർത്തന സജ്ജമാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

You May Also Like

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപ്പാസിന്റെ ഭാഗമായ മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് മലയിന്‍കീഴ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

NEWS

കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ്...

ACCIDENT

കോതമംഗലം: കോഴിപ്പിള്ളി പാര്‍ക്ക് വ്യു ജംഗ്ഷന് സമീപം വാഹങ്ങളുടെ കൂട്ടയിടി. തിങ്കളാഴ്ച  രാവിലെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് കാറും റിറ്റ്സ് കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇതിന് പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഒരു കാറുമായി...

error: Content is protected !!