Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്.

വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം പോലിസ് എത്തിയാണ് ഈ തടസ്സം നീക്കിയത്. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തടസ്സമില്ലാതായി. സ്വകാര്യവ്യക്തി റോഡില്‍ തടസ്സം സൃഷ്ടിച്ച സംഭവം പൊതുമരാമത്ത് വകുപ്പ് ആണ് പോലിസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് പോലിസിന്‍റെ ഇടപെടല്‍ ഉണ്ടായത്. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ പേരില്‍ അധികാരികളുമായി നിയമപോരാട്ടം നടത്തിവരുന്ന ഇളംതുരുത്തില്‍ വര്‍ഗീസ്-ലിസ ദമ്പതികളാണ് റോഡില്‍ തടസ്സം സൃഷ്ടിച്ചത്. പ്രശ്നപരിഹാരത്തിനുള്ള നീക്കം അധികാരികളുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. കോടതി നിര്‍ദേശം കണക്കിലെടുത്ത് സര്‍വ്വേ നടത്തി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ അതിര്‍ത്തികല്ല് സ്ഥാപിക്കുകയും മറ്റ് നടപടികളും ഉടന്‍ ഉണ്ടായേക്കും .

You May Also Like

CHUTTUVATTOM

കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു. പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്‍റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന...

CHUTTUVATTOM

കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ...

CHUTTUVATTOM

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോട്ടറാക്ട് ക്ലബ് പ്രവർത്തനമാരംഭിച്ചു. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.പി....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടാം പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതിയായ കോതമംഗലം കോട്ടപ്പടി ചിരട്ടക്കല്‍ മിനിമോള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന...

CHUTTUVATTOM

കുട്ടമ്പുഴ: മലയോര ജനതയ്ക്കും, ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാകുന്ന മൂന്നാര്‍ രാജപാത വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയിലും, അവഗണനയിലും കേരള കോണ്‍ഗ്രസ് (എം) കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാരമേറ്റ ഉടനെ ആഘോഷപൂര്‍വ്വം നാട്ടുകാരെയും, രാജപാത...

CHUTTUVATTOM

കോതമംഗലം: ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയിലെ നെല്ലിക്കുഴിയുടെ പാരമ്പര്യവും സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ ഫര്‍ണിച്ചര്‍ ഹബ്ബാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം നീളുന്ന ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

നേര്യമംഗലം: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പെരിയാറിന് കുറുകെ നിര്‍മാണം പൂര്‍ത്തിയായ നേര്യമംഗലം പുതിയ പാലം. ഇടുക്കി എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച് പാലമാണ്....

CHUTTUVATTOM

കവളങ്ങാട്: നവീകരിച്ച കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാട് കവലക്ക് സമീപം ശുദ്ധജല വിതരണ മെയിൻ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാതെ ദേശീയപാത അധികൃതരും വാട്ടർ...

CHUTTUVATTOM

  ചെറുവട്ടൂർ: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർച്ചന ടി. സി. വിജയിയായി. അർച്ചന രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണത്തെ...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

CHUTTUVATTOM

  കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പ്രധാന റോഡിലെ തണ്ണിക്കോട്ട് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് താലൂക്ക് പൗരസമിതി യോഗം ആരോപിച്ചു. ഈ വിധം നിർമ്മാണം മന്ദഗതിയിൽ മുന്നോട്ടുപോയാൽ ഒന്നരവർഷമെങ്കിലും എടുക്കും പാലവും അനുബന്ധറോഡുകളും...

error: Content is protected !!