മൂവാറ്റുപുഴ: അച്ഛന് രോഗ ബാധിതനായതോടെ അമ്മ ഉപേക്ഷിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താവ് ചമഞ്ഞ് 5 വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതിക്ക് 116 വര്‍ഷം കഠിനതടവും 6.85 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് മൂവാറ്റുപുഴ കോടതി. മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് മണിയപ്പനെ ആണ് പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എ.സമീര്‍ ശിക്ഷിച്ചത്. പിഴത്തുകയില്‍ അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. അമ്മ ഉപേക്ഷിച്ചു പോയതോടെ രോഗിയായ അച്ഛനായിരുന്നു പെണ്‍കുട്ടിയുടെ ഏകആശ്രയം, യാത്ര ചെയ്യാന്‍ പോലും കഴിയാത്തവിധം പിതാവിന്റെ ആരോഗ്യനില മോശമായതോടെ സാഹചര്യം മുതലെടുത്ത് പ്രതി പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയായിരുന്നു.
പിതാവിന്റെ രോഗം മൂര്ച്ഛി ച്ചതോടെ കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് എന്‍ട്രി ഹോമില്‍ താമസിപ്പിച്ചു. പ്രതി ഇവിടെയും കുട്ടിയെ കാണാനെത്തി. ഇതോടെ വര്‍ഷങ്ങളായി താന്‍ നേരിട്ട പീഡനവിവരം പെണ്‍കുട്ടി അവിടത്തെ കൗണ് സലറോടു വെളിപ്പെടുത്തുകയാ യിരുന്നു. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.





















































