Connect with us

Hi, what are you looking for?

CHUTTUVATTOM

ത​ങ്ക​ളം-​കാ​ക്ക​നാ​ട് നാ​ലുവ​രി​പ്പാ​ത​: വീ​ണ്ടും സാധ്യത തെളിയുന്നു

പെരുമ്പാവൂര്‍: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മാണത്തിനായി നിലവിലുള്ള രണ്ട് അലൈന്‍മെന്റുകളും സമഗ്രമായി പരിശോധിച്ച് പ്രായോഗികമായത് കണ്ടെത്താനും നാലുവരിപ്പാതയ്ക്കുള്ള ചെലവ് കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാനും തീരുമാനം. നിലവിലെ യാത്രാസാഹചര്യത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ റോഡിന്റെ ശേഷി കുറവായ സാഹചര്യത്തില്‍ രണ്ടുവരി പാതയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നു.

2006ല്‍ തങ്കളം-കാക്കനാട് നാലുവരിപ്പാതയ്ക്കായി പ്രൊപ്പോസല്‍ തയാറാക്കുകയും അലൈന്‍മെന്റ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ പ്രധാന ഐടി കേന്ദ്രമായ ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയും തങ്കളം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള മേഖലയിലെ വര്‍ധിച്ചുവരുന്ന ഗതാഗതത്തെയും കണക്കിലെടുത്ത് റോഡ് വികസനം അനിവാര്യമാണ്. നിലവിലുള്ള റോഡുകളുടെ വീതി ഇന്നത്തെ ഗതാഗത ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. തുടര്‍ന്നുവന്ന സര്‍ക്കാരിന്റെ കാലത്ത് പുതിയ അലൈന്‍മെന്റോടെ പുതിയ പ്രൊപ്പോസല്‍ തയാറാക്കിയിരുന്നു.
2006ലെ പ്രൊപ്പോസലില്‍ നാലുവരിപ്പാത വിഭാവനം ചെയ്തിരുന്നപ്പോള്‍ ഇപ്പോള്‍ കിഫ്ബി തയാറാക്കിയ പുതിയ പ്രൊപ്പോസലില്‍ രണ്ടുവരിപ്പാതയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇരു നിര്‍ദേശങ്ങളും വ്യത്യസ്ത അലൈന്‍മെന്റുകളിലാണ്.

അതേസമയം, ഈ മേഖലയിലൂടെ നിര്‍ദിഷ്ട അങ്കമാലി-അരൂര്‍ പത്തുവരിപ്പാത കടന്നുപോകുന്നുണ്ട്. തങ്കളം-കാക്കനാട് പാതയും പുതിയ പത്തുവരിപ്പാതയും തമ്മില്‍ ബന്ധിപ്പിക്കപ്പെടുന്നതോടെ പ്രദേശത്തിന്റെ ഗതാഗതപ്രാധാന്യം കൂടുതല്‍ വര്‍ധിക്കും.ഈ സാഹചര്യത്തില്‍ ഭാവിയിലെ ഗതാഗതവളര്‍ച്ച കൂടി കണക്കിലെടുത്ത് ഏത് അലൈന്‍മെന്റാണ് കൂടുതല്‍ പ്രായോഗികമെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി നിലവിലുള്ള രണ്ട് അലൈന്‍മെന്റുകളും സമഗ്രമായി പരിശോധിച്ച് നാലുവരിപ്പാത നിര്‍മിക്കുന്നതിനുള്ള ചെലവ് കണക്കാക്കാനും സാങ്കേതികമായി പരിശോധിക്കാനും തീരുമാനിച്ചു. തങ്കളം-കാക്കനാട് നാലുവരിപ്പാത യാഥാര്‍ഥ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

പെരുമ്പാവൂര്‍ ടി ബിയില്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി ബഹനാന്‍ എംപി, എംഎല്‍എമാരായ ഷിബു തെക്കുംപുറം, മനോജ് മൂത്തേടന്‍, വി.പി. സജീന്ദ്രന്‍, കിഫ്ബി, കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനുശേഷം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട പാതയുടെ പ്രദേങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് തീരുമാനം.തങ്കളം–കോഴിപ്പിള്ളി ന്യു ബൈപ്പാസ്...

CHUTTUVATTOM

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്....

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

error: Content is protected !!