Connect with us

Hi, what are you looking for?

CHUTTUVATTOM

താൽക്കാലികമായി ഗതാഗതത്തിനായി തുറന്ന തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് സ്ഥല ഉടമകൾ കല്ല് നിരത്തി അടച്ചു

 

കോതമംഗലം: കന്നി -20 പെരുന്നാളിനോട് അനുബന്ധിച്ച് താൽക്കാലികമായി ഗതാഗതത്തിനായി തുറന്നതങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് സ്ഥല ഉടമകൾ കല്ല് നിരത്തി അടച്ചു.ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവും. ബൈപ്പാസില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍റിന് സമീപംമുതല്‍ കോഴിപ്പിള്ളിയിലേക്കുള്ള ഭാഗമാണ് സ്ഥലയുടമ അടച്ചുകെട്ടിയത്.

വിവരം അറിയാതെ എത്തിയ വാഹനങ്ങള്‍ ഇവിടെ വന്ന് മറ്റ് റോഡുകള്‍വഴി തിരിഞ്ഞുപോകുകയാണുണ്ടായത്. ഇളംതുരുത്തില്‍ വര്‍ഗീസ്-ലിസ ദമ്പതികളാണ് റോഡ് അടച്ച് കല്ല് നിരത്തുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തത്. ബൈപ്പാസ് നിര്‍മ്മാണത്തിന് ഇവരുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ പ്രശ്നങ്ങളുണ്ട്.

തര്‍ക്കവും കോടതിവ്യവഹാരവും പോലിസ് കേസും ഉണ്ടായി. അലൈന്‍മെന്‍റ് പ്രകാരം തങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് വര്‍ഗീസ്-ലിസ ദമ്പതികളുടെ വാദം. ഇതുവരെ സ്ഥലം ഏറ്റെടുത്തത് സംബന്ധിച്ച് ഒരു രേഖയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.റീ സര്‍വ്വേയില്‍ തങ്ങളുടെ ആധാരത്തിലുള്ള സ്ഥലത്തില്‍ കുറവില്ലെന്നാണ് തെളിഞ്ഞതെന്നും മതിലും വീടിന്‍റെ ഭാഗങ്ങളുമുള്‍പ്പടെ പൊളിച്ച് അനധികൃത കയ്യേറ്റം നടത്തുകയാണ് ചെയ്തിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സ്ഥലം സര്‍വ്വേ നടത്തി അതിര്‍ത്തി നിര്‍ണ്ണയിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ദമ്പതികള്‍ പറയുന്നു.ചില നിക്ഷിപ്തതാല്‍പ്പര്യങ്ങളണ് തങ്ങളുടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് ദമ്പതികള്‍ സംശയിക്കുന്നതായും പറഞ്ഞു. കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് താല്‍ക്കാലികമായി ബൈപ്പാസ് വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.

അധികാരികളുടെ അഭ്യാര്‍ത്ഥന മാനിച്ചാണ് റോഡ് തുറക്കാന്‍ അനുവദിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.പെരുന്നാള്‍ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴും വാഹനഗതാഗതം തുടരുന്ന സാഹചര്യത്തിലാണ് റോഡ് അടക്കാന്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ദമ്പതികളുടെ ഇപ്പോഴത്തെ ഇടപെടലോടെ ബൈപ്പാസിന്‍റെ പൂര്‍ത്തീകരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കോടതി ഇടപെടലിലൂടെയോ, ചർച്ച കളിലൂടെയോ അല്ലാതെ പ്രശ്നപരിഹാരം എളുപ്പമാവില്ലെന്നാണ് സൂചന. ഈ ഭാഗത്തെ ഭൂ രേഖകളുമായി ബന്ധപ്പെട്ട് അവ്യക്തതയും ആശയക്കുഴപ്പവും ഉള്ളതായും പറയുന്നു.

 

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ബഷീര്‍ എന്നയാള്‍ക്കായി പോലീസ് അന്വേഷണം...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

CHUTTUVATTOM

കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22...

CHUTTUVATTOM

  കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു...

CHUTTUVATTOM

  കോതമംഗലം: കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികമായ കേരളപ്പിറവി ദിനം കോതമംഗലത്തിന്റെ തനിമയും പൈതൃകവും കലാ–സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘എന്റെ കോതമംഗലം, എന്റെ അഭിമാനം’ എന്ന ആശയത്തെ മുൻനിർത്തി...

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

error: Content is protected !!