Connect with us

Hi, what are you looking for?

CHUTTUVATTOM

കന്നി 20 പെരുന്നാളിന് മുൻപ് കോതമംഗലത്ത് ഗതാഗതക്കുരുക്കിന് പരിഹാരം: തങ്കളം–കോഴിപ്പിള്ളി ബൈപ്പാസ് 30ന് തുറക്കും

 

കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ തീർഥാടകർ കോതമംഗലത്ത് എത്തുന്ന സാഹചര്യത്തിൽ ബൈപ്പാസ് തുറക്കുന്നത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വലിയ ആശ്വാസമാകുമെന്നും എംഎൽഎ പറഞ്ഞു.

നിയോജകമണ്ഡലത്തിൽ പിഡബ്ല്യുഡി ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് എംഎൽഎ റോഡ് തുറക്കുന്ന സമയക്രമം വ്യക്തമാക്കിയത്.

പിണ്ടിമന ഗവൺമെന്റ് യു.പി. സ്കൂളിൽ രണ്ടാം നിലയുടെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ 31നകം നിർമാണം പൂർത്തിയാക്കും. തലക്കോട് ഗവൺമെന്റ് യു.പി. സ്കൂളിൽ ഒന്നാം നിലയുടെ റൂഫിന്റെയും ബീമിന്റെയും കോൺക്രീറ്റ് പ്രവർത്തനങ്ങൾ പൂർത്തിയായി. നവംബർ 30നകം മുഴുവൻ നിർമാണവും പൂർത്തിയാക്കും.

വാരപ്പെട്ടി ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഗ്രൗണ്ട് ഫ്ലോർ റൂഫിന്റെയും ബീമിന്റെയും കോൺക്രീറ്റ് പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഡിസംബർ 31നകം ബാക്കി നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കും. കോട്ടപ്പടി നോർത്ത് ഗവൺമെന്റ് എൽ.പി. സ്കൂളിൽ പ്ലാസ്റ്ററിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നവംബർ 30നകം പൂർത്തിയാക്കും.

മാമലക്കണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ട് ഫ്ലോർ നിർമാണം പുരോഗമിക്കുകയാണ്. മാർച്ച് 31നകം നിർമാണം പൂർത്തിയാക്കും.

കോതമംഗലം ടൗൺ യു.പി. സ്കൂൾ, കോതമംഗലം ടൗൺ എൽ.പി. സ്കൂൾ, തൃക്കാരിയൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ, പാനിപ്ര സ്കൂൾ, കുട്ടമ്പുഴ കുറ്റ്യാൻചാൽ എൽ.പി. സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പൈമറ്റം സ്കൂളിൽ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

റോഡ് നിർമാണം പുരോഗമിക്കുന്നു.

രാമല്ലൂർ–പിണ്ടിമന റോഡിൽ ഫോർമേഷൻ റൈസിങ്, ടൈൽ വർക്ക് എന്നിവ പൂർത്തിയായി. റസ്റ്റോറേഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. വി.കെ. റോഡിൽ ബി.എം. പ്രവർത്തനം പൂർത്തിയായി. ബി.സി. പ്രവർത്തനം കൂടി പൂർത്തിയാക്കാനുണ്ട്. ചാത്തമറ്റം റോഡിൽ അവശേഷിക്കുന്ന ഐറിഷ് ഡ്രെയിൻ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കാനുണ്ട്.

അടിവാട്ട് പാലം, മണിക്കിണർ പാലം എന്നിവയുടെ വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം

മഴയുടെ അഭാവത്തെ തുടർന്ന് പുഴകളിൽ ജലനിരപ്പ് കുറഞ്ഞതോടെ പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനും അടിയന്തര നടപടി സ്വീകരിച്ചതായി എംഎൽഎ പറഞ്ഞു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഈ പഞ്ചായത്തുകളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും പെരിയാർവാലി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി നേരിട്ട് വിലയിരുത്തി തടസ്സങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും എംഎൽഎ പറഞ്ഞു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂർ പിടവൂർ പഴയംകോട്ടിൽ പി.എം. ജോർജ് (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേരി മൈലൂർ തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ഷെറിൻ (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ഇന്ത്യയിലാദ്യമായി വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന വകുപ്പ് രാജ്യത്തിന് മാതൃകയുമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോതമംഗലത്ത് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തൊഴിൽനൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. എ. യൂസഫ് അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ അമ്പത് വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ 5-ാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.ജോയിന്‍റ് വെരിഫിക്കേഷന്‍ വരെ നടത്തിയിട്ടും നാളിതുവരെ 500-ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല....

CHUTTUVATTOM

കോതമംഗലം: മലയിന്‍കീഴ് കൊവേന്തപ്പടി ഓലിയപ്പുറം ഒ.ജെ. പീറ്റര്‍ (87)  നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന മാള തെക്കിനിയത്ത് കുടുംബാഗം. മക്കള്‍ : സിജോ ,...

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

CHUTTUVATTOM

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരിപ്പാതയുടെ നിർമാണം പഴയ അലൈൻമെന്റ് പ്രകാരം പുനർ നിർമ്മിക്കാൻ തീരുമാനമായതായി ഷിബു തെക്കുപുറം എംഎൽഎ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി 16ന് എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി...

CHUTTUVATTOM

കോട്ടപ്പടി: വടക്കുംഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് മൂന്നാം വാര്‍ഡിലെ ജോണ്‍സന്റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി റബ്ബര്‍...

CHUTTUVATTOM

കോതമംഗലം : അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം (എസ്.ഡി) രൂപം കൊണ്ടിട്ടു നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ്‌ വിൻസെന്റ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഹൗസിൽ കാരുണ്യത്തിന്റെ ആഘോഷ...

error: Content is protected !!