Connect with us

Hi, what are you looking for?

CHUTTUVATTOM

മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെത്തിയത്.

തൃശൂരില്‍ നിന്ന് വെറ്ററിനറി സര്‍ജന്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തി ജഡം മറവ് ചെയ്യാന്‍ വനംവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം ആന ചരിഞ്ഞ സമയമോ, മരണകാരണമോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്നു പുറത്തിറങ്ങി പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ ഒരു മാസത്തോളമായി രാപ്പകല്‍ ഭീതി വിതച്ചിരുന്ന ആനയെ മയക്കു വെടിവെച്ച് റേഡിയോ കോളറിട്ട് പ്രദേശത്ത് നിന്ന് നീക്കാന്‍ ബുധനാഴ്ചയാണ് ഉത്തരവിട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിച്ച ദൗത്യം മൂന്ന് മയക്കു വെടിവെച്ച് ആനയെ മയക്കി വരുതിയിലാക്കി റേഡിയോ കോളറിട്ട് വൈകുന്നേരം നാലോടെയാണ് പൂര്‍ത്തീകരിച്ചത്. ആനയുടെ വായില്‍ കീഴ്ത്താടിയില്‍ ഏറ്റ മുറിവില്‍ മരുന്ന് പുരട്ടുകയും കുത്തിവയ്പ് നല്‍കുകയും ചെയ്തതായും വനപാലകര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ജനവാസ മേഖലയില്‍ എത്താതിരുന്ന ആന വനത്തിനുള്ളില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റികറങ്ങി നടക്കുകയാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നുമായിരുന്നു വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.

എന്നാല്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ഒരേ സ്ഥലത്തുനിന്നുതന്നെ ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കുകയും തുടര്‍ന്ന് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ജഡം കണ്ടെത്തുകയുമായിരുന്നു.

നേരത്തെതന്നെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വായില്‍ ഉണ്ടായ പരിക്കുമൂലം ആവശ്യാനുസരണം തീറ്റയെടുക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്‌നം. ഇതിനൊപ്പം മൂന്നുതവണ മയക്കുവെടിവച്ചതുമൂലമുണ്ടായ ആഘാതമാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് നിഗമനം.

ആന മയക്കത്തിലായപ്പോള്‍ പരിക്ക് ഭേദമാകുന്നതിനുള്ള മരുന്നും നല്‍കിയിരുന്നു. അതേസമയം ആനയുടെ വായിലെ മുറിവ് ഉണങ്ങിവരുന്നായും പൂര്‍ണമായി ഭേദമാകാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു ആനയെ പരിശോധിച്ച ഡോക്ടറുടെ അഭിപ്രായം. എന്നാല്‍ 48 മണിക്കൂര്‍ ആകുംമുമ്പേ ആനയ്ക്ക് ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്. ഒരു മാസത്തോളമായി തുടര്‍ച്ചയായി ജനവാസമേഖലകളില്‍ ആനയെ കണ്ടുതുടങ്ങിയപ്പോള്‍തന്നെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും നാട്ടുകാര്‍ വനപാലകരോട് സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും ആന കൂടുതല്‍ മെലിയുന്നതായാണ് നാട്ടുകാര്‍ നിരീക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പ്രശ്‌നം പൂര്‍ണമായി അവഗണിക്കുകയാണുണ്ടായത്. സ്‌ഫോടകവസ്തു കടിച്ചതുമൂലമാണ് ആനയ്ക്ക് പരിക്കുണ്ടായതെന്ന് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് ആന ചരിഞ്ഞുവെന്ന വിവരം ലഭിക്കുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

കോട്ടപ്പടി: വടക്കുംഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് മൂന്നാം വാര്‍ഡിലെ ജോണ്‍സന്റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി റബ്ബര്‍...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ പട്ടാപ്പകലിറങ്ങിയ കാട്ടുകൊമ്പന്‍ ഭീതി പരത്തി. ഒരു മാസത്തോളമായി പ്രദേശത്ത് പകലും ആനയുടെ സാന്നിധ്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ സത്രപ്പടി ഭാഗത്ത് ഏറെനേരം നീണ്ട കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് കൗതുകകാഴ്ചയായി. ഇരുപതിലേറെ കാട്ടാനകളുടെ വലിയ കൂട്ടം ബുധനാഴ്ച ഉച്ചയോടെയാണ് സത്രപ്പടിഭാഗത്ത് പുഴയിലിറങ്ങിയത്. തുണ്ടം വന്നത്തില്‍ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. മുന്‍പും...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുക്കിലടിഞ്ഞ കാട്ടാനയുടെ ജഡം മൂന്നാം ദിവസവും കരയ്‌ക്കെത്തിക്കാനായില്ല. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിയവസ്ഥയിലാണ്. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്....

error: Content is protected !!