Connect with us

Hi, what are you looking for?

CHUTTUVATTOM

യാത്രാക്ലേശത്തിന് പരിഹാരം; അഞ്ചു പഞ്ചായത്തുകളിലൂടെ ‘പ്രിയദര്‍ശിനി’ ഓടിത്തുടങ്ങി

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അഞ്ച് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടും. ദൈനംദിന യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളെയും മറ്റ് പരിമിതമായ ഗതാഗത സൗകര്യങ്ങളെയും ആശ്രയിക്കേണ്ടിവരുന്ന പ്രദേശവാസികള്‍ക്ക് പുതിയ സര്‍വീസ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ഉപ്പുകുളം, ചേലാട്, ഊഞ്ഞാപ്പാറ, കാഞ്ഞിരംകുന്ന്, നാടുകാണി, പെരുമണ്ണൂര്‍, പള്ളിപ്പടി, പള്ളിക്കാവ്, വാരപ്പെട്ടി, മൈലൂര്‍, പോത്താനിക്കാട്, തൃക്കാരിയൂര്‍, നാഗഞ്ചേരി, കോട്ടപ്പടി, പല്ലാരിമംഗലം, കൂവള്ളൂര്‍, പരീക്കണ്ണി, തേന്‍കോട് വഴിയാണ് പ്രിയദര്‍ശിനി സര്‍വീസ് നടത്തുന്നത്.

വിവിധ പഞ്ചായത്തുകളില്‍ നിന്ന് കോതമംഗലത്തേക്ക് എത്തിച്ചേരുവാനും, പഞ്ചായത്തുകള്‍ തമ്മിലുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുവാനും സര്‍വീസ് സഹായിക്കും. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. സര്‍വീസിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ സി. ശ്രീരാജീവ് എന്‍.ആര്‍. അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു.

കോതമംഗലം എ.ടി.ഒ നിജാമുദീന്‍, എ.ജി. ജോര്‍ജ്, കെ.പി. ബാബു, എം.എസ്. എല്‍ദോസ്, ബാബു ഏലിയാസ്, ഇബ്രാഹിം കവലയില്‍, എ.ടി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ. മൊയ്തു, കെ പി ജോര്‍ജ്ജ്കുട്ടി, ഉമേഷ് ശിവകുമാര്‍, ബിന്ദു ജോര്‍ജ്, റീന ജോഷി, സനീറ നസ്സീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, വാര്‍ഡ് കൗണ്‍സിലിര്‍മാരായ ഷിബു കുര്യാക്കോസ്, ജോര്‍ജ്ജ് അമ്പാട്ട്, സി കെ സത്യന്‍, പി സി ജോര്‍ജ്ജ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കെഎസ്ആര്‍ടിസിയിലെ വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

CHUTTUVATTOM

കോതമംഗലം: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് സർവീസ് മുടക്കിയ ഡ്രൈവർ എൻ.സി. പ്രദീപിനെതിരെ നടപടിക്ക് എടിഒ മേലധികാരികൾക്കു ശുപാർശ നൽകി. കോതമംഗലം ഡിപ്പോയിൽ നിന്നു രാവിലെ 6.50നു പാലക്കാടിനുള്ള സർവീസാണു മുടക്കിയത്. സർവീസിനു...

error: Content is protected !!