Connect with us

Hi, what are you looking for?

CHUTTUVATTOM

ചെമ്പന്‍കുഴി ജനവാസ മേഖലയില്‍ ഭീതിപരത്തി കാട്ടുകൊമ്പന്‍

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ പട്ടാപ്പകലിറങ്ങിയ കാട്ടുകൊമ്പന്‍ ഭീതി പരത്തി. ഒരു മാസത്തോളമായി പ്രദേശത്ത് പകലും ആനയുടെ സാന്നിധ്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍ കടന്നും മുള്ളരിങ്ങാട് വനത്തില്‍ തമ്പടിച്ചുമാണ് ആനകള്‍ ചെമ്പന്‍കുഴിയില്‍ എത്തുന്നത്. മൂന്ന് കൊമ്പന്‍മാര്‍ ഉണ്ടായിരുന്നതില്‍ രണ്ടെണ്ണത്തിനെ ഏതാനും ദിവസമായി കാണുന്നില്ല.

തീറ്റതേടിയെത്തുന്ന ഒരു കൊമ്പനാണ് നേരം വെളുത്താലും കാടുകയറാതെ നാട്ടില്‍ തമ്പടിക്കുന്നത്. ഇതോടെ പുലര്‍ച്ചെ വിവിധ ജോലിക്ക് പോകേണ്ടവര്‍ ആനയെ പേടിച്ച് ജോലിക്ക് പോകാറില്ല. തിങ്കളാഴ്ച വൈകിട്ടോടെ എത്തിയ കൊമ്പന്‍ ഇന്നലെ രാവിലെയും തിരികെ പോകാത്തതിനാല്‍ ആര്‍ആര്‍ടി എത്തി പടക്കം പൊട്ടിച്ചും റബര്‍ ബുള്ളറ്റിന് ഫയര്‍ ചെയ്തുമാണ് ആനയെ തുരത്തിയത്. തോട്ടിലൂടെ എത്തിയ കൊമ്പന്‍ പുത്തയത്ത് വാസുവിന്റെ പറമ്പിലായിരുന്നു രാവിലെ നിലയുറപ്പിച്ചിരുന്നത്. ആന പുരയിടത്തിലുണ്ടെന്ന് അറിഞ്ഞ് വനപാലകര്‍ പുലര്‍ച്ചെ 4.30ഓടെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേര്യമംഗലം ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ഭാഗത്ത് ഇരുവശത്തും റോഡ് ബ്ലോക്ക് ചെയ്താണ് ആനയെ മണിയന്‍പാറ വനത്തിലേക്ക് കയറ്റിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിര്‍വശത്തുള്ള വാസുവിന്റെ പുരയിടത്തില്‍നിന്ന് ആനയെ ഓടിച്ച് റോഡില്‍ കയറ്റി റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് പലകുറി നിറയൊഴിച്ചാണ് ആനയെ വനത്തിലേക്ക് കയറ്റിവിട്ടത്.

തിങ്കളാഴ്ച പാറങ്കിമാലില്‍ സാന്റി ജോസഫിന്റെ പുരയിടത്തിലെ 30ഓളം വാഴകള്‍ നശിപ്പിച്ചു. പാറങ്കിമാലില്‍ ജിനോഷിന്റെ പറമ്പില്‍നിന്ന പന മറിച്ചിട്ട് തിന്നിരുന്നു. പനയുടെ ശേഷിച്ച ഭാഗം കഴിക്കാനെത്തിയതാണ് ആന. കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെ പെരിയാര്‍ തീരത്ത് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ട്. ചെമ്പന്‍കുഴി മുതല്‍ മണിയന്‍പാറ വരെയുള്ള രണ്ട് കിലോമീറ്റര്‍ ഫെന്‍സിംഗ് ഇല്ല. ഫെന്‍സിംഗ് വേലിയില്ലാത്ത ഭാഗത്ത് കൂടിയാണ് ആന ജനവാസ മേഖലയിലേക്ക് എത്തുന്നത്. ഇവിടെ ഉടന്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും ആനയെ സദാ നിരീക്ഷിച്ച് ഓടിക്കാനും ആര്‍ആര്‍ടിയെ നിയോഗിച്ചിട്ടുണ്ട്.

 

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

CHUTTUVATTOM

നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

നേര്യമംഗലം: കുത്തുപാറ നടുക്കുടിയിൽ (കീച്ചറയിൽ ) എൻ.കെ. രവി(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൗസൽല്യ തട്ടേക്കാട് ചക്കുംപടി കുടുംബാഗം.മക്കൾ: പ്രദീഷ്, പ്രിയാമോൾ. മരുമക്കൾ: മിനി, വി.ശിവകുമാർ (കണ്ണൻ –...

CHUTTUVATTOM

നേ​ര്യ​മം​ഗ​ലം​:​ ​നേ​ര്യ​മം​ഗ​ലം​ ​വ​ന​മേ​ഖ​ല​യി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​കാ​ശ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ഡ്രോ​ൺ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യു​ടെ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു​ ​സ​ർ​വ്വേ.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നാ​ണ് ​സം​ഭ​വം.​ ​വ​ന്യ​മൃ​ഗ​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ​...

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

നേര്യമംഗലം: നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. പുത്തന്‍കുരിശ് കവലയില്‍ നടന്ന ചടങ്ങ് കവളങ്ങാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ സത്രപ്പടി ഭാഗത്ത് ഏറെനേരം നീണ്ട കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് കൗതുകകാഴ്ചയായി. ഇരുപതിലേറെ കാട്ടാനകളുടെ വലിയ കൂട്ടം ബുധനാഴ്ച ഉച്ചയോടെയാണ് സത്രപ്പടിഭാഗത്ത് പുഴയിലിറങ്ങിയത്. തുണ്ടം വന്നത്തില്‍ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. മുന്‍പും...

error: Content is protected !!