Connect with us

Hi, what are you looking for?

CHUTTUVATTOM

വന്യജീവി സംഘർഷം: കവളങ്ങാട് പഞ്ചായത്തിൽ അടിയന്തര നടപടികൾക്ക് തീരുമാനം

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

കവളങ്ങാട് പഞ്ചായത്തിലെ കാട്ടാനശല്യത്തിന്റെ പ്രധാന കാരണം പെരിയാർ കടന്നെത്തുന്ന ആനകളാണെന്ന് യോഗം വിലയിരുത്തി. ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള മേഖലയിൽ 18 കിലോമീറ്റർ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യഘട്ടത്തിലെ അഞ്ച് കിലോമീറ്ററോളം പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായതായി ഷിബു തെക്കുമ്പുറം എംഎൽഎ യോഗത്തിൽ അറിയിച്ചു. ശേഷിക്കുന്ന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഫണ്ട് ലഭ്യമാകുന്നതോടെ ഉടൻ ആരംഭിക്കും. ഡിസംബറിന് മുമ്പായി പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ ഉന്നയിച്ച വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

നീണ്ടപാറ മേഖലയിലെ 7.5 കിലോമീറ്റർ പ്രതിരോധപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉടൻ കഴിയുമെന്നും ബാക്കിയുള്ള രണ്ട് കിലോമീറ്റർ കൂടി അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു.

കവളങ്ങാട് പഞ്ചായത്തിലെ ബൈറോഡുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള തുക എംഎൽഎ എന്ന നിലയിൽ സിഎസ്ആർ ഫണ്ടിലൂടെ കണ്ടെത്തി ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും പറഞ്ഞു.

പെരിയാറിന്റെ തീരത്ത് വന്യജീവികളുടെ സഞ്ചാരം തടയുന്നതിനായി കർശനമായ നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഇതിനായി ഒരു ബോട്ട് അടിയന്തരമായി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

 

വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ വനം, റവന്യൂ, തദ്ദേശസ്വയംഭരണം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും ജനങ്ങൾക്ക് ആവശ്യമായ സഹായം വേഗത്തിൽ ലഭ്യമാക്കാനും യോഗത്തിൽ ധാരണയായി.

കവളങ്ങാട് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് അധ്യക്ഷ വഹിച്ചു. ഷിബു തെക്കുമ്പുറം എംഎൽഎ, ഡിഎഫ്ഒ സൂരജ് ബെൻ, തഹസിൽദാർ എസ് സതീശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോബി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സിദ്ധിക്ക്, പ്രിയങ്ക ടോമി, മേഘ ഷിബു, മൂന്നാർ റേഞ്ച് ഓഫീസർ എസ് സിബിൻ, കോതമംഗലം റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ, നഗരമ്പാറ അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ കെ.എസ് അനീഷ് , വില്ലേജ് ഓഫീസർമാരായ ബിജു, ദിവ്യ, വാർഡ് മെമ്പർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

NEWS

കോതമംഗലം: വടാട്ടുപാറ കുഴുന്നുള്ളിൽ തോമസ് ദേവസ്യ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി പുന്നേക്കാട് മൂത്തേടത്ത് കുടുംബാഗം. മക്കൾ: വിൻസെന്റ് , ബിജു ,...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം ആകുമ്പോഴേക്കും ഗ്രാമ – നഗരങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന- ക്ഷേമപ്രവർത്തനങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുക യാണെന്ന് മുൻ...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

CHUTTUVATTOM

കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്‍റെ തകരാറിലായ ഒരു ഷട്ടറിൻ്റ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രില്‍മാസം ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് എം എ ഇൻ്റർനാഷണൽ സ്കൂളിൽ ആരംഭിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം. എ ഇൻ്റർനാഷണൽ സ്കൂൾ...

CHUTTUVATTOM

  കോതമംഗലം: സുമംഗല ഫിലിം സൊസൈറ്റിയുടെ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സുമംഗല പ്രസിഡന്റ് ആന്റണി പുളിക്കലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിത്രകാരന്‍ ജയന്‍ തൃപ്പൂണിത്തുറയും...

error: Content is protected !!