പെരുമ്പാവൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അര്‍ബിന (22), സുല്‍ഫത്ത് (22), ജിഷ (44), അല്‍ഫോന്‍സ് (50), പ്രിന്‍സി (36), അനോന (29), എല്‍ദോസ് (39), വിദ്യ (25), ലിവ (18), മേരി (52), ശശിധരന്‍ (61), റഫീഖുല്‍ (18), മന്‍സ (25), അത്താപ്പുറഹ്‌മാന്‍ (50), അനീന (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഎം റോഡില്‍ കുറുപ്പംപടിക്ക് സമീപം വട്ടോളിപ്പടിയില്‍ തിങ്കളാഴ്ച രാവിലെ 7.50നായിരുന്നു അപകടം.
കോതമഗംലം – പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസ്എംഎസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂരില്‍ നിന്ന് കോതമംഗലത്തേക്ക് പോകുന്നതിനിടെ വട്ടോളിപ്പടിയില്‍ വച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡിലേക്ക് വീണ മരച്ചില്ലകള്‍ നീക്കിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.






















































