Connect with us

Hi, what are you looking for?

NEWS

വായന പക്ഷാചരണം താലുക്ക്തല ഉദ്ഘാടനം നടന്നു

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറിയായിരുന്ന ഐ വി ദാസിൻ്റെ ജന്മദിനമായ ജൂലൈ 7 വരെ യാണ് വായനാ പക്ഷാചരണമായി സംഘടിപ്പിക്കുന്നത്. ഇക്കാലയളവിൽ താലൂക്കിലെ വിവിധ ലൈബ്രറികളിൽ നിരവധി പരിപാടികൾ നടക്കും.

ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടിയിൽ വച്ച് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ഒ കുര്യാക്കോസ് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി പി മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പാൾ നയന ദാസ് , അഡ്വ. സുരേഷ് എം കുമാർ, പി ടി എ പ്രസിഡൻ്റ് റംല ഇമ്പ്രാഹിം, പി ടി എ അംഗം കെ എ യൂസഫ് എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ സ്വാഗതവും ഇരമല്ലൂർ ലൈബ്രറി പ്രസിഡൻ്റ് എം എം കുഞ്ഞു മൈതീൻ നന്ദിയും പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി കുട്ടികൾ കവിതാലാപനം നടത്തി.

You May Also Like

NEWS

കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ്...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച്...

NEWS

കോതമംഗലം :കറുകടത്ത് ടി ടി സി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി പൂർവ്വവും, കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കറുകടത്ത് ആത്മഹത്യ ചെയ്ത ടി ടി...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

NEWS

കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ്...

NEWS

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ്...

NEWS

കോതമംഗലം :സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ടെയ്ക്ക് എ ബ്രെയ്ക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നവീകരണം പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.ആന്റണി ജോൺ...

NEWS

കോതമംഗലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ധർണ്ണയിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ്ണ സമരം ആന്റണി...

NEWS

കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ അരുൺ സി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

error: Content is protected !!