Connect with us

Hi, what are you looking for?

CHUTTUVATTOM

നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം സി പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ നിർവഹിച്ചു .മാമലക്കണ്ടം ഇലക്ഷൻ കമ്മറ്റി ചെയർമാൻ എം.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു.മാമലക്കണ്ടത്തെ എളംബ്ലാശേരി കമ്മ്യൂണിറ്റി ഹാൾ ജംഗ്ഷൻ, കിഴക്കേ സിറ്റി, ബാങ്ക് ജംഗ്‌ഷൻ, താലിപ്പാറ, മരുതും കവല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം കുട്ടമ്പുഴപന്തപ്ര കോളനി, പിണവൂർ കൂടി, ഉരുളൻതണ്ണി, എക്സ് സർവീസ്, വെള്ളാരംകുത്ത്, മണികണ്ഠൻ ചാൽ, പൂയംകുട്ടി, കൂവപ്പാറ കുറ്റിയാംച്ചാൽ, 100 ഏക്കർ, കുട്ടമ്പുഴ ടൗൺ, സത്രപ്പടി, റേഷൻ കട പടി, തട്ടേക്കാട് സ്കൂൾപടി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെ വോട്ടർമാർ ഹൃദ്യമായി വരവേറ്റു.

തുടർന്ന് കീരമ്പാറ പഞ്ചായത്തിലെ കൂരിക്കുളം, എം പി നഗർ, കോറിയ, ചാരു പാറ, കൂവപ്പാറ, പാലമറ്റം, വെളിയേൽ ചാൽ, നാടുകാണി, തോണി കണ്ടം, കാഞ്ഞിരംകുന്ന്, ഊഞ്ഞാപ്പാറ, കീരംപാറ, പുന്നേക്കാട്, കൃഷ്ണപുരം, ചെങ്കര എന്നിവിടങ്ങളിലൂടെ പര്യടനം കടന്നുപോയി.
സമാപന കേന്ദ്രമായ വടാട്ടുപാറയിലെ ചക്കിമേട്, പണ്ടാരൻസിറ്റി, പനംച്ചുവട്, മാർത്തോമ്മ സിറ്റി, അരീക്കസിറ്റി, പി ഒ ജംഗ്‌ഷൻ, റോക്ക് ജംഗ്‌ഷൻ, പലവൻപടി, കോളനി പടി എന്നിവിടങ്ങളിലെ വൻ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം സമാപിച്ചു. നൂറുകണക്കിന് ആളുകളാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാണാനും പിന്തുണ അറിയിക്കാനും എത്തിയത്. നിയോജകമണ്ഡലം ഇലക്ഷൻ കമ്മറ്റി ചെയർമാൻ പി.റ്റി. ബെന്നി, സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ഷാജി മുഹമ്മദ്, ഏരിയാ സെക്രട്ടറിമാരായ കെ.എ. ജോയി, എ.എ. അൻഷാദ് , കേരള കോൺഗ്രസ് എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം റോണി മാത്യു, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, കേരള കോൺഗ്രസ് സ്ക്കറിയ നിയോജകമണ്ഡലം പ്രസിഡൻ്റ ഷാജി പീച്ചക്കര, കേരള കോൺഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ്, കെ.കെ. ശിവൻ, ഗ്രേസി ജോയി, വി.വി. ജോണി ജിജി പുളിക്കൽ, എ.പി. വാവച്ചൻ,സി.കെ. ഹരികൃഷ്ണൻ, സി.പി.എസ്. ബാലൻ,ആദർശ് കുര്യാക്കോസ്, എം.കെ. രാമചന്ദ്രൻ, ജിജി പുളിക്കൽ,ബേബി പൗലോസ്, എം.എസ്, അലിയാർ , കെ.ഇ. ജോയി, എ.ബി. ശിവൻ ,വി.കെ. പൗലോസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

നാളത്തെ പര്യടനം ശനിയാഴ്ച രാവിലെ 7.30 ന് ഇഞ്ചത്തൊട്ടിയിൽ നിന്ന് ആരംഭിച്ച് കവളങ്ങാട്,പല്ലാരിമംഗലം പഞ്ചായത്തുകളിൽ പര്യടനം നടത്തും.

You May Also Like

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: കേരള വിജിലൻസ് വകുപിൻ്റെ 2025-ലെ ഇൻവെസ്റ്റിഗേഷൻ എക്സലൻസ് – ബാഢ്ജ് ഓഫ് ഹോണർ അംഗീകാരം കോതമംഗലം നെല്ലിക്കുഴി ഏറമ്പടത്തിൽ സജി ജോണിന് ലഭിച്ചു. എറണാകുളം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  2.30ന്  കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ്...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്ക്‌കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന്...

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ,...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

error: Content is protected !!