കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ആയുർ സൗഖ്യം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിൽ ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടപ്പിക്കും. ചടങ്ങിൽ ജോർജ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. സി.കെ.സത്യൻ,ജോർജ് കുരിയപ്പ്,പി.എ. പാദുഷ,സി.ജെ.എൽദോസ്, വി.ബി.ജോബി,ജോഷി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന മെഡിക്കൽ ക്യാമ്പിന് ഡോ.എബി വർഗീസ്,ഡോ.ജ്യോതി മേരി വർഗീസ്,ഡോ.ചിത്തിര തമ്പി,സർജു.ബി എന്നിവർ നേതൃത്വം നൽകി.
എന്റെ നാട് ആയുർ സൗഖ്യം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു.പി.എ.പാദുഷ,ജോർജ് കുരിയപ്പ്,ഡോ.ജ്യോതി മേരി വർഗീസ്, വി.ബി.ജോബി, ഡോ.എബി വർഗീസ്, സി.ജെ.എൽദോസ്,ജോർജ് അമ്പാട്ട്, ജോഷി പൊട്ടക്കൽ എന്നിവർ സമീപം.