കോതമംഗലം : കുട്ടമ്പുഴ കടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി കോവിഡ് / പോസ്റ്റ് കോവിഡ് ചികിത്സ സൗകര്യങ്ങൾ ഒരുക്കിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.മൾട്ടി പാരമോണിറ്റർ,സെന്റ്രൽ ഓക്സിജൻ സപ്ലെ സക്ഷൻ അപാരറ്റസ്,ഐ സി യു കോട്ട്,ഡ്രെസ്സിങ്ങ് ട്രോളി,വെർട്ടിക്കൽ സ്റ്റീമർ,ക്രാഷ് കാർട്ട്,ബയോ മെഡിക്കൽ വേസ്റ്റ് കളക്ഷൻ ഏരിയ,ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ട്രോളി,ബക്കറ്റ് ക്ലീനിങ്ങ് സിസ്റ്റം,ഹാന്റ് ഡ്രയർ,ഡിജിറ്റൽ ബി പി മോണിറ്റർ,ടോർച്ച് സ്റ്റെറിലൈസർ,മോഡുലാർ റാക്ക് അടക്കമുള്ള സൗകര്യങ്ങളാണ് കോവിഡ് / പോസ്റ്റ് കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുള്ളത്.പൊതു മേഖല സ്ഥാപനമായ സെന്റ്രൽ വെയർ ഹൗസിങ്ങ് കോർപറേഷന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്നുമാണ് ഇതിനാവശ്യമായ 10 ലക്ഷം രൂപ ലഭ്യമാക്കിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിനു ശേഷം ശേഷം ഇ – ഹെൽത്,ശ്വാസ ക്ലിനിക്,ആശ്വാസ ക്ലിനിക്, ഒഫ്താൽമോസ്കോപ്പ്, ജെറിയാട്ടിക്സ് ക്ലിനിക് അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ ഇവിടെ ലഭിക്കുന്നുണ്ട്.എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിരുന്നു.ഇതിനു പുറമെയാണ് ഇപ്പോൾ കോവിഡ് / പോസ്റ്റ് കോവിഡ് ചികിത്സ സൗകര്യങ്ങൾ കൂടി ഒരുക്കിയിട്ടുള്ളതെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.