കോതമംഗലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള റീട്ടെയില്‍ റേഷന്‍ഡീലേഴ്സ് അസോസിയേഷന് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോതമംഗലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു.
തുടര്‍ന്ന് നടത്തിയ ധര്‍ണ ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് മാജോ മാത്യു അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എം.എം.രവി, വൈസ് പ്രസിഡണ്ട് ബിജി എം . മാത്യു, മോന്‍സി ജോര്‍ജ്, ഷാജി വര്‍ഗീസ്, എല്‍ദോസ് ജോസഫ്, പി.പി. ഗീവര്‍ഗീസ്,എന്നിവര്‍ പ്രസംഗിച്ചു.



















































